ജോസഫ് തമിഴിലേക്ക്; നായകന്‍ ആര്‍.കെ. സുരേഷ്

0

ജോജു ജോര്‍ജ് എന്ന നടന്റെ അഭിനയജീവിതം മാറ്റിമറിച്ച ചിത്രമാണ് എം. പദ്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ്. ജോസഫിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത് നിര്‍മ്മാതാവും അഭിനേതാവുമായ ആര്‍. കെ. സുരേഷാണ്.

ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ അദ്ദേഹം തന്നെ നായകനാകുമെന്ന വിവരമാണ് പുറത്തുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മലയാളത്തില്‍ ശിക്കാരി ശംഭു, മധുരരാജ തുടങ്ങിയ സിനിമകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ജോസഫ് റീമേക്കിലൂടെ തമിഴില്‍ സ്വന്തമായൊരിടം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ആര്‍. കെ. സുരേഷ്.

LEAVE A REPLY

Please enter your comment!
Please enter your name here