ജോക്കര്‍ പ്രദര്‍ശനത്തിനിടെ ‘ജോക്ക്’; ‘അള്ളാഹു അക്ബര്‍’ വിളികേട്ട് കാണികള്‍ ഇറങ്ങിയോടി

0
32

ഹോളിവുഡ് ചിത്രം ജോക്കറിന്റെ പ്രദര്‍ശനത്തിനിടെ അള്ളാഹു അക്ബര്‍ വിളി കേട്ട് ആളുകള്‍ തിയേറ്ററില്‍ നിന്നും ഇറങ്ങിയോടി. ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലെ ഗ്രാന്‍ഡ് റെക്സ് തിയറ്ററിലാണ് സംഭവം. ഭീകരരാരോ തിയറ്റിനുള്ളിലെത്തിയെന്നു കരുതിയാണ് കാണികള്‍ ഇറങ്ങിയോടിയത്.

ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ജോക്കര്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന സമയത്ത് 34 വയസുള്ള ഒരു വ്യക്തി എഴുന്നേറ്റ് നിന്ന് അള്ളാഹു അക്ബര്‍ എന്ന് വിളിക്കുകയായിരുന്നു. ഇതോടെ തിയേറ്ററിലുണ്ടായിരുന്നവര്‍ പരിഭ്രാന്തിയോടെ പുറത്തേക്ക് ഓടി. ഇതിനിടയില്‍ പലരും മറിഞ്ഞുവീണു. ചിലര്‍ വീണവര്‍ക്ക് മുകളിലൂടെ ഇറങ്ങിയോടി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിടിയിലായ വ്യക്തി മോഷണ സംഘത്തിന്റെ ഭാഗമാണെന്നും, ജനങ്ങളെ പരിഭ്രാന്തരാക്കി പുറത്തെത്തിച്ച ശേഷം അവര്‍ ഉപേക്ഷിക്കുന്ന വിലയേറിയ സാധനങ്ങള്‍ മോഷ്ടിക്കാനായിരുന്നു പദ്ധതിയെന്നുമാണ് ഡയറക്ടറുടെ ആരോപണം.

‘ജോക്കര്‍’ പ്രദര്‍ശിപ്പിച്ച കാലിഫോര്‍ണിയയിലെ ലോംഗ് ബീച്ചിലെ തിയേറ്ററിലും വെടിവയ്പ്പ് നടന്നു എന്ന വ്യാജസന്ദേശം പ്രചരിച്ചിരുന്നു. അവിടെയും കാണികള്‍ ഇറങ്ങിയോടുകയായിരുന്നു. സമാനമായ രീതിയിലാണ് പാരീസിലും സംഭവിച്ചത്. ചിത്രത്തിനെതിരേയുള്ള ഗൂഢാലോചനയാണോയെന്ന് സംശയമുണര്‍ത്തുന്നവരുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here