ചെന്നൈ: സൗബിന് ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന ‘ജിന്ന്’ എന്ന ചിത്രത്തിന്റെ റിലീസിന് ഹൈക്കോടതി സ്റ്റേ നല്കി. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സ്ട്രൈറ്റ് ലൈന്‍ മാസികയ്ക്കെതിരെ ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്ന നിര്‍മ്മാണ കമ്പനി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്റ്റേ.
‘കൈദി’ എന്ന തമിഴ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായിരുന്നു ഡ്രീം വാരിയേഴ്സ്. കാര്‍ത്തി നായകനായ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്ട്രൈറ്റ് ലൈനിനായിരുന്നു. ചിത്രത്തിന്റെ ലാഭവിഹിതം ഇതു വരെ സ്ട്രൈറ്റ് ലൈന്‍ പിക്ചേഴ്സ് നല്കിയിട്ടില്ലെന്നായി രുന്നു ഡ്രീം വാരിയേഴ്സിന്റെ പരാതി. പല തവണ ആവശ്യപ്പെട്ടിട്ടും തുക ലഭിച്ചില്ലന്നും ഡ്രീം വാരിയേഴ്സ് പരാതിയില്‍ പറയുന്നുണ്ട്.
