ആദ്യരാത്രിക്കുശേഷം ‘എല്ലാം ശരിയാകുമെന്ന്’ ജിബു ജേക്കബ്ബ്

0
11

വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളെന്ന ബമ്പര്‍ഹിറ്റ്, പിന്നെ ആദ്യരാത്രി. ഇത്രയും ചിത്രങ്ങള്‍ മതി ജിബുജേക്കബ്ബ് എന്ന സംവിധായകനെ അടയാളപ്പെടുത്താന്‍. ആദ്യരാത്രി എന്ന ബിജുമേനോന്‍ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെങ്കിലും ‘എല്ലാം ശരികും’ എന്ന പുതിയ ചിത്രത്തിന്റെ ആദ്യലുക്ക് പുറത്തുവിട്ടിരിക്കയാണ് സംവിധായകന്‍.

ആസിഫ് അലിയും രജിഷാ വിജയനുമാണ് ചിത്രത്തിലെത്തുന്നത്. എല്ലാം ശരിയാകുമെന്ന ചുമരെഴുത്തിലൂടെയാണ് ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സംവിധായകന്‍ പങ്കുവച്ചത്. വെള്ളിമൂങ്ങയെന്ന രാഷ്ട്രീയകോമഡിക്കുശേഷം വീണ്ടും രാഷ്ട്രീയക്കഥയാകും പറയാന്‍പോകുന്നതെന്ന സൂചനയാണ് ചുമരെഴുത്ത് പോസ്റ്റര്‍ നല്‍കുന്നത്.

കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ലയും പൂമരം എന്ന ചിത്രത്തിനുശേഷം ഡോക്ടർ പോൾ വർഗീസും ഒന്നിച്ചു നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ക്വീൻ ആദ്യരാത്രി എന്നീ ചിത്രങ്ങൾക്ക് ശേഷം
ഷാരിസും നവാഗത തിരക്കഥകൃത്തുക്കളായ ഷാൽബിൻ,നെബിൻ എന്നിവർ ചേർന്നാണ്. സംഗീതം ഔസേപ്പചനും,ക്യാമറ ശ്രീജിത്ത്‌ നായറുമാണ്‌.

https://www.facebook.com/photo.php?fbid=3051931064822507&set=p.3051931064822507&type=3&theater

LEAVE A REPLY

Please enter your comment!
Please enter your name here