അമ്മയെപോലെ മകളും പറഞ്ഞു ‘നോ’; വീണ്ടും ഞെട്ടി രാജമൗലി

0

സിനിമയില്‍ ലഭിച്ച ചില വേഷങ്ങള്‍ പ്രമുഖ താരങ്ങള്‍ നിരസിക്കുകയും പടം റിലീസ് ആകുമ്പോള്‍ ആ തീരുമാനം മണ്ടത്തരമെന്ന് തെളിയുകയും ചെയ്ത നിരവധി സന്ദര്‍ഭങ്ങളുണ്ട്. ബാഹുബലിയില്‍ രമ്യാ കൃഷ്ണന്‍ ചെയ്ത വേഷത്തിനായി സംവിധായകന്‍ രാജമൗലി ആദ്യം സമീപിച്ചത് ശ്രീദേവിയെ ആയിരുന്നു. എന്നാല്‍ അവര്‍ തെരഞ്ഞെടുത്തത് വിജയ് നായകനായ ‘പുലി’യായിരുന്നു.

ബാഹുബലി ബ്രഹ്മാണ്ഡവിജയമായപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായി രമ്യാ കൃഷ്ണന്റെ കഥാപാത്രം. ശ്രീദേവി തെരഞ്ഞെടുത്ത ‘പുലി’ ബോക്‌സോഫീസില്‍ എലിയാകുകയും ചെയ്തു.

ബാഹുബലിക്കുശേഷം തെലുങ്ക് സൂപ്പര്‍താരം എന്‍.ടി.ആര്‍. നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം ഒരുക്കുന്ന തിരക്കിലാണ് സംവിധായകന്‍ രാജമൗലി. എന്‍.ടി.ആറിന്റെ നായികാവേഷം ചെയ്യാമെന്നേറ്റ മറുനാടന്‍ നടി മാറിയതോടെ ശ്രീദേവിയുടെ മകള്‍ ജാന്‍വിയെ ആ വേഷത്തിലേക്ക് ക്ഷണിച്ച മൗലി ഞെട്ടി. ജാന്‍വിയാകട്ടെ ആ വേഷത്തില്‍ തനിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് കണ്ടെത്തി ‘നോ’ പറഞ്ഞുവെന്നാണ് കേള്‍വി.

ജാന്‍വിയുടെ തീരുമാനം അമ്മയുടേത് പോലെ പാളിയോ എന്ന് പടം റിലീസ് ആയേ പറയാനാകൂ. രാക്ഷസന്‍ എന്ന തമിഴ്പടത്തില്‍ നിന്ന് സ്വയം ഒഴിവായ വിക്രമും വൈറസിലെ ഡോക്ടര്‍വേഷം വേണ്ടെന്നുവച്ച കാളിദാസനുമെല്ലാം പറ്റിയ അക്കിടി തന്നെയാകുമോ ജാന്‍വിക്കുമെന്ന് കണ്ടറിയാം.

LEAVE A REPLY

Please enter your comment!
Please enter your name here