ജയസൂര്യയും സംവിധായകന്‍ രഞ്ജിത്ത് ശങ്കറും ഒരിടവേളയ്ക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് സണ്ണി. അടുത്തിടെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ജയസൂര്യയുടെ നൂറാമത്തെ ചിത്രമായിട്ടാണ് സണ്ണി പ്രേക്ഷകരിലേക്ക് എത്തുന്നത്. വെറും 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുളള ടീസറില്‍ വ്യത്യസ്ത ഭാവങ്ങളിലുളള ജയസൂര്യയുടെ കഥാപാത്രത്തെയാണ് കാണിക്കുന്നത്. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് എത്തുന്ന ഒരു സംഗീതജ്ഞന്റെ കഥയാണ് സിനിമ പറയുകയെന്ന് രഞ്ജിത്ത് ശങ്കര്‍ മുന്‍പ് പറഞ്ഞിരുന്നു.

കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അണിയറ പ്രവര്‍ത്തകര്‍ മുഴുവനും ഇതേ ഹോട്ടലില്‍ തന്നെ താമസിച്ചാണ് ചിത്രീകരണം. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും തന്നെയാണ് സണ്ണി നിര്‍മ്മിക്കുന്നത്. സിനിമയുടെ അനൗണ്‍സ്‌മെന്റ് ടീസര്‍ അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here