ജയസൂര്യയുടെ ബോട്ട് ജെട്ടി പൊളിച്ച് കൊച്ചി കോര്‍പറേഷന്‍

0

കൊച്ചി: കൊച്ചി ചെലവന്നൂരില്‍ കായല്‍ കയ്യേറി നടന്‍ ജയസൂര്യ നിര്‍മ്മിച്ച ബോട്ട് ജെട്ടിയും ചുറ്റുമതിലും പൊളിച്ചുനീക്കി. കൊച്ചി കോര്‍പ്പറേഷനാണ് കയ്യേറ്റം ഒഴിപ്പിച്ചത്. കായല്‍കൈയേറിയതായി ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവാണ് ഒന്നര വര്‍ഷം മുന്‍പ് പരാതി നല്‍കിയത്.

തുടര്‍ന്ന് അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കണമെന്ന് കാട്ടി കൊച്ചി കോര്‍പ്പറേഷന്‍ ജയസൂര്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരേ ജയസൂര്യ തദ്ദേശ ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഫമുണ്ടായില്ല. അപപ്ീല്‍ തള്ളിയതിനെത്തുടര്‍ന്നാണ് കോര്‍പറേഷന്‍ നടപടിയെടുത്തത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here