2022 -ല്‍ തിയേറ്ററുകളില്‍ എത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ജെയിംസ് കാമറൂണ്‍ സംവിധാനം നിര്‍വഹിക്കുന്ന അവതാര്‍ 2-ന്റെ ഷൂട്ടിങ്ങ് അവസാനഘട്ടത്തിലെത്തി. ടൈറ്റാനികിനു ശേഷം ജെയിംസ് കാമറൂണിന്റെ ചിത്രത്തില്‍ വേഷമിടുന്ന നടി കേറ്റ് വിന്‍സ്ലെറ്റിന്റെ രംഗങ്ങളാണ് ട്വിറ്ററില്‍ നിര്‍മ്മാതാവ് ജോണ്‍ ലാന്‍ഡോ പങ്കുവച്ചത്.

വെള്ളത്തിനടയിലുള്ള സംഘട്ടനരംഗങ്ങളിലാണ് കേറ്റ് വിന്‍സ്ലെറ്റ് അഭിനയിച്ചിരിക്കുന്നത്. നീന്തല്‍ വസ്ത്രങ്ങളണിഞ്ഞു നില്‍ക്കുന്ന കേറ്റ് വിന്‍സ്ലെറ്റിന്റെ ചിത്രമാണ് അദ്ദേഹം ആരാധകര്‍ക്കായി പോസ്റ്റുചെയ്തത്. 2018-ല്‍ ചിത്രീകരിച്ച രംഗങ്ങളാണിത്. എന്നാല്‍ അവതാര്‍ 2 നിലവില്‍ അവസാനഘട്ട ചിത്രീകരണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 1997 -ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ ടൈറ്റാനികിനുശേഷം ജെയിംസ് കാമറൂണിനൊപ്പം അവതാര്‍ 2-ലാണ് ടൈറ്റാനിക് നായിക വീണ്ടുമൊന്നിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here