ജേക്കബ് തോമസ് ഐ.പി.എസ് ഫേസ് ബുക്ക് അക്കൗണ്ട് തുറന്നു

0

jacob thomas fb pageകൊച്ചി: ജോലിക്കു വേണ്ടി ജീവിക്കണോ… അതോ നീതിക്കു വേണ്ടി ജീവിക്കണോ എന്ന ധര്‍മ്മസങ്കടത്തിന് എന്താണ് ഉത്തരം ? ഡോ. ജേക്കബ് തോമസിന്റെ ഫേസ് ബുക്ക് പേജിലെ ആദ്യ പോസ്റ്റ്.

ഏതാനും മണിക്കൂറുകള്‍ക്കു മുമ്പാണ് എ.ഡി.ജി.പി. ഡോ. ജേക്കബ് തോമസ് ഐ.പി.എസ് ഫേസ് ബുക്കില്‍ തന്റെ അക്കൗണ്ട് തുറന്നത്. മുഖ്യമന്ത്രിയെ വിമര്‍ശിക്കുകയും ബാര്‍ കോഴക്കേസിന്റെ വിധിയോട സത്യം വിജയിച്ചുവെന്ന പ്രതികരിക്കുകയും ചെയ്തതോടെ വിവാദത്തിലായ ജേക്കബ് തോമസ് ഐ.പി.എസ് ഇതുവരെ ഫേസ് ബുക്കിലോ മറ്റ് സോഷ്യല്‍ മീഡിയകളിലോ ഉണ്ടായിരുന്നില്ല. സിവില്‍ സര്‍വീസിന്റെ പൊരുമാറ്റ ചട്ടങ്ങള്‍ ഓര്‍മ്മിപ്പിച്ച് പോലീസ് മേധാവി ഫേസ്ബു്ക്കില്‍ പോസ്റ്റ് ഇട്ടപ്പോഴും അതിനുള്ള മറുപടി പോസ്റ്റുകള്‍ വന്‍ ചര്‍ച്ചയായപ്പോഴും ജേക്കബ് തോമസ് സോഷ്യല്‍ മീഡിയില്‍ ഉണ്ടായിരുന്നില്ല.

ഇന്നലെ വൈകുന്നേരത്തോടെ തുടങ്ങിയ പേജിലേക്ക് നിരവധി ലൈക്കുകള്‍ ഇതിനോടകം വന്നു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here