മോഹന്‍ലാലിന്റെ ഓണച്ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യുടെ മേക്കിങ്ങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രണ്ടു വ്യത്യസ്ത ലുക്കിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ചിരിപ്പടമാണ് ഓണക്കാഴ്ചയായി തിയറ്ററുകളിലെത്തുന്നത്.

ഹണി റോസാണ് നായികയാകുന്നത്. ഒപ്പം സലിം കുമാര്‍, അജു വര്‍ഗീസ്, ഹരിഷ് കണാരന്‍, വിനു മോഹന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, കെ പി എ സി ലളിത, സ്വാസിക, വിവിയ, സിദ്ദിഖ്, ജോണി ആന്റണി,അരിസ്റ്റോ സുരേഷ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. ജിബി ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന.

LEAVE A REPLY

Please enter your comment!
Please enter your name here