ബിഗില്‍ സിനിമയുടെ നിര്‍മാണ തുകയും അതിന്റെ ആഗോള കളക്ഷനായ 300 കോടിയുമായി ബന്ധപ്പെട്ട പരിശോധനകളാണ് തമിഴകത്ത് ആദായ നികുതി വകുപ്പ് നടത്തുന്നത്. നടന്‍ വിജയ്ക്കു പിന്നാലെ എ.ജി.എസ്. കമ്പനിയുടെ നിര്‍മ്മാതാവ്, വിജയിയുടെ വിതരണക്കാരന്‍, ബിനാമി ഇടപാടുകാരനായ അന്‍പു ചെഴിന്‍ എന്നിവരെയാണ് ചോദ്യം ചെയ്തതെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. വിജയിയുടെ പ്രതിഫിലവുമായി ബന്ധപ്പെട്ട അന്വേഷണവും പുരോഗമിക്കുകയാണ്.

ബിഗില്‍ കൈപ്പറ്റിയ പ്രതിഫലം സംബന്ധിച്ച കണക്കുകളാണ് ഇളയ ദളപതിക്കു കുരുക്കായത്. നിര്‍മ്മാതാക്കളുടെ ഓഫീസ് ഉള്‍പ്പെടെ ചെന്നൈയിലും മധുരയിലുമായി 38 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. അതില്‍ അിന്നും അനധികൃതമായി സൂക്ഷിച്ച 77 കോടി കണ്ടെത്തിയെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു. ബിനാമി ഇടപാടുകാരനായ അന്‍പു ചെഴിയനില്‍ നിന്നാണ് ഈ പണം പിടിച്ചെടുത്തത്. ഭൂമി ഇടപാട് രേഖകള്‍, ചെക്കുകള്‍ തുടങ്ങിയ രേഖകളും കണ്ടെത്തിയിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു. 300 കോടിക്കു മുകളില്‍ കേസുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here