പ്രണയകഥയല്ല എന്ന ടാഗ്‌ലൈനോടെ റിലീസ് ചെയ്ത ചിത്രമാണ് ഇഷ്‌ക്. യുവനടന്‍ ഷെയിന്‍നിഗവും നടി ആന്‍ശീതളും ഒന്നിച്ച ചെറിയ ചിത്രം മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്.

സദാചാരപോലീസിങ്ങിനെ വിമര്‍ശിച്ചുകൊണ്ടുള്ള ചിത്രം യഥാര്‍ത്ഥ പ്രണയമെന്തെന്ന ചോദ്യവുമുയര്‍ത്തിയാണ് അവസാനിക്കുന്നത്. കാമുകനുമുന്നില്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി പ്രതികരിക്കുന്ന വസുധയെന്ന കാമുകിയെ ക്ലൈമാക്‌സില്‍ ചിത്രീകരിച്ചിരിക്കുന്നത്. സെന്‍സര്‍ബോര്‍ഡിന്റെ കത്രികപ്പൂട്ട് വീണതോടെ തിയറ്ററില്‍ നടുവിരല്‍ അപ്രത്യക്ഷമായിരുന്നു. എന്നില്‍ സംവിധായകന്‍ അനുരാജ് മനോഹര്‍ വെട്ടിമാറ്റാത്ത യഥാര്‍ത്ഥരംഗം ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു.

”ഇഷ്‌കിന്റെ, ഇടപെടലുകള്‍ ഇല്ലാത്ത കത്രിക വെയ്ക്കാത്ത സംവിധായകന്റെ വേര്‍ഷന്‍. വസുധയുടെ നടുവിരല്‍ വ്യക്തമാണ്??” – എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here