ആരോപണങ്ങള്‍ക്ക് തനുശ്രീയുടെ മറുപടി: ബിഗ് ബോസ് സ്വര്‍ഗവും സല്‍മാന്‍ ദൈവവും ആണെന്ന് കരുതുന്നില്ല

0

ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ച വെളിപ്പെടുത്തലുകളായിരുന്നു അടുത്തിടെ തനുശ്രീ ദത്ത നടത്തിയിരുന്നത്. ആഷിഖ് ബനായ അപ്‌നേ എന്ന ചിത്രത്തിലൂടെ തുടക്കംകുറിച്ച തനൂശ്രീ കരിയറിന്റെ തുടക്കത്തില്‍ നേരിട്ട മോശം അനുഭവമായിരുന്നു വെളിപ്പെടുത്തിയിരുന്നത്. ബോളിവുഡില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നാനാ പടേക്കറിനു നേരെയായിരുന്നു തനുശ്രീ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നത്.

തുടര്‍ന്ന് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയ്‌ക്കെതിരെയും സമാനമായ ഒരു അനുഭവം തനുശ്രീ വെളിപ്പെടുത്തി. വെളിപ്പെടുത്തലിനു ശേഷം തനുശ്രീയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേര്‍ രംഗത്തെത്തിയിരുന്നു. സല്‍മാന്‍ ഖാന്റെ ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കുന്നതിനായി തനുശ്രീ പബ്ലിസിറ്റി സ്റ്റണ്ട് നടത്തുകയാണ് എന്നായിരുന്നു ഒരുവിഭാഗം ആരോപിച്ചിരുന്നത്. അതേസമയം തനിക്കെതിരെ വന്ന ആരോപണങ്ങള്‍ നിഷേധിച്ച് നടി തന്നെ രംഗത്തെത്തിയിരുന്നു.

ബോളിവുഡില്‍ മീടു മൂവ്‌മെന്റ് വന്ന സമയത്തായിരുന്നു 2008ല്‍ സംഭവിച്ച ഒരു ദുരനുഭവം നടി വെളിപ്പെടുത്തിയിരുന്നത്. നാനാ പടേക്കറും വിവോക് അഗ്‌നിഹോത്രിയും തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് തനുശ്രീ ആരോപിച്ചിരുന്നത്. വെളിപ്പെടുത്തലുകള്‍ക്ക് ശേഷം തനുശ്രീയെ പിന്തുണച്ചും പിന്തുണക്കാതെയും നിരവധി പേരായിരുന്നു രംഗത്തെത്തിയിരുന്നത്. വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണ് നടി ഇതെല്ലാം ചെയ്യുന്നതെന്നായിരുന്നു മറ്റുചിലര്‍ ആരോപിച്ചിരുന്നത്.

ബോളിവുഡിലെ യുവതാരങ്ങളെല്ലാം തനുശ്രീയെ പിന്തുണച്ച് എത്തിയ സമയത്ത് രാഖി സാവന്ത് നടിക്കെതിരെ പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു എത്തിയിരുന്നത്. ബിഗ് ബോസില്‍ പങ്കെടുക്കാനുളള ശ്രമമാണ് തനുശ്രീ നടത്തുന്നതെന്നായിരുന്നു രാഖി സാവന്ത് ആരോപിച്ചിരുന്നത്. നാനാ പടേക്കറിനെതിരെ തെറ്റായ ആരോപണങ്ങളാണ് തനുശ്രീ നടത്തിയതെന്നും താന്‍ നാനാ പടേക്കറിനെ പിന്തുണയ്ക്കുന്നുവെന്നും രാഖി സാവന്ത് പറഞ്ഞിരുന്നു.

ബിഗ് ബോസില്‍ പങ്കെടുക്കുന്നത് അത്ര വലിയ സംഭവമാണെന്ന് താന്‍ കരുതുന്നില്ലെന്നാണ് തനുശ്രീ പറയുന്നത്. സല്‍മാന്‍ ദൈവവും ബിഗ് ബോസ് സ്വര്‍ഗവും ആണെന്നത് നിങ്ങളുടെ ധാരണയാണെന്നും തനിക്ക് അങ്ങനെ അല്ലെന്നും തനുശ്രീ പറയുന്നു. റിപ്പബ്ലിക്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തനിക്കെതിരെ വന്ന ആരോപണങ്ങള്‍ക്ക് തനുശ്രീ തുറന്നടിച്ചിരുന്നത്.

ഇത്രയും നാളും ബിഗ് ബോസ് തനിക്ക് കോടികള്‍ വാഗ്ദാനം ചെയ്തിരുന്നതായും എന്നാല്‍ താന്‍ പറ്റില്ലെന്നു തന്നെയാണ് പറഞ്ഞതെന്നും തനുശ്രീ പറയുന്നു. അതിന് പ്രധാന കാരണം ഇടുങ്ങിയ സ്ഥലങ്ങളെയും അടച്ചിട്ട മുറികളെയും തനിക്ക് പേടിയായതുകൊണ്ടാണ്. എവിടെ ആയിരുന്നാലും എനിക്ക് പുറത്തിറങ്ങി നടക്കാനൊക്കെ സാധിക്കണം,തനുശ്രീ പറയുന്നു,

ബിഗ് ബോസിന്റെ അടുത്ത സീസണില്‍ പങ്കെടുക്കാനായാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് പറയുന്നത് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതായാണ് തോന്നുന്നതെന്നും തനുശ്രീ പറഞ്ഞു. അതാണോ നിങ്ങളൊക്കെ വലിയ ആഗ്രഹമായി കണ്ടിരിക്കുന്നത്. എന്നാല്‍ താ്ന്‍ അങ്ങനെയല്ല കണക്കാക്കിയിരിക്കുന്നതൈന്നും തനുശ്രീ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here