ചൈനയില്‍ ഇന്ദ്രന്‍സിനെ വലച്ച് ‘കത്തിയും മുള്ളും’

0

പാവം.. പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേൽ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാൻ പറഞ്ഞേനെ🤣

Posted by Indrans on Sunday, 23 June 2019

ചൈനയിലെ ഷാങ്ഹായ് ചലച്ചിത്രമേളയില്‍ പങ്കെടുക്കുകയാണ് ഇന്ദ്രന്‍സും സംവിധായകന്‍ ഡോ.ബിജുവും സംഘവും. ഇന്ത്യയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏകചിത്രം കൂടിയാണ് ഇന്ദ്രന്‍സ് പ്രധാനവേഷത്തിലെത്തിയ ‘വെയില്‍മരങ്ങള്‍’. ഇതിനിടെ ഹോട്ടലില്‍ എത്തിയ ഇന്ദ്രന്‍സിനെ കുഴച്ചത് ‘കത്തിയുംമുള്ളും’ സ്‌റ്റെല്‍ ഭക്ഷണരീതിയാണ്. ഹോട്ടലിലെ പണിക്കാരന്‍ ഏറെപണിപ്പെട്ടാണ് അതിന്റെ ഉപയോഗരീതി ഇന്ദ്രന്‍സിനെ പരിചയപ്പെടുത്തിയത്.

”പാവം.. പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേല്‍ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാന്‍ പറഞ്ഞേനെ” എന്നു പറഞ്ഞാണ് ഇന്ദ്രന്‍സ് ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നതും. ഫെസ്റ്റിവെല്ലില്‍ ഔട്ട്സ്റ്റാന്‍ഡിങ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയിരിക്കയാണ് ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here