അരിവാള്‍ സുകുവായി ഇന്ദ്രന്‍സ്

0

മലയാളസിനിമയില്‍ ഹാസ്യതാരം എന്ന ലേബലില്‍നിന്ന് അടുത്തിടെ മോചനം ലഭിച്ച താരമാണ് ഇന്ദ്രന്‍സ്. ആളൊരുക്കം, വെയില്‍മരങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലൂടെ മലയാളത്തെ അടയാളപ്പെടുത്തിയ നടനായി ഇന്ദ്രന്‍സ് മാറി. എങ്കിലും തനിക്ക് കിട്ടുന്ന ചെറിയവേഷങ്ങള്‍പോലും പതിവുപോലെ മനോഹരമാക്കാന്‍ തന്നെയാണ് ഇന്ദ്രന്‍സിന്റെ തീരുമാനം. ഹാസ്യവേഷങ്ങള്‍ കൈവിടില്ലെന്നു തന്നെയാണ് അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

ഹാപ്പിവെഡ്ഡിംങ്ങ്, പ്രേമം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിജു വില്‍സണ്‍ നായകനാകുന്ന ‘വാര്‍ത്തകള്‍ ഇതുവരെ’ എന്ന ചിത്രത്തില്‍ അരിവാള്‍ സുകുവെന്ന ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് ഇന്ദ്രന്‍സ് എത്തുന്നത്. ഹാസ്യവേഷം തന്നെയെന്ന് ഉറപ്പിക്കുന്നതാണ് ലുക്ക്. മനോജ് നായരാണ് സംവിധായകന്‍.

ഷാങ്ഗായ് മേളയ്ക്കു ശേഷം ഡോ.ബിജു സംവിധാനം ചെയ്ത ഇന്ദ്രന്‍സ് ചിത്രം ‘വെയില്‍മരങ്ങള്‍’ ആസ്‌ത്രേലിയായില്‍ നടക്കുന്ന ഏഷ്യാ പസഫിക്ക് സ്‌ക്രീന്‍ അവാര്‍ഡ്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Indrans ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಜೂನ್ 30, 2019

LEAVE A REPLY

Please enter your comment!
Please enter your name here