മലയാള സിനിമയിലെ പ്രിയപ്പെട്ട ജേഷ്ഠാനുജന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. ഇതില്‍ ഇന്ദ്രജിത്തിന്റെ പിറന്നാളാണ് ഇന്ന്. ആശംസനേര്‍ന്നുകൊണ്ട് പൃഥ്വി രണ്ടു മൊട്ടത്തലയന്മാരായ കുട്ടികളുടെ ചിത്രമാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ആ ചിത്രങ്ങളാണ് ആരാധകര്‍ക്ക് കൗതുകമായത്. ‘ഹാപ്പി ബര്‍ത്ത്‌ഡേ ചേട്ടന്‍’ എന്നു കുറിച്ചതോടെ എല്ലാവര്‍ക്കും ചിത്രത്തിലെ കുട്ടികളെ പിടികിട്ടുകയും ചെയ്തു.

ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന ‘അനുരാധ ക്രൈം നമ്പര്‍ 58/2019’ എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാക്കനാട് യൂത്ത് ഹോസ്റ്റലിലാണ് ഇന്ന് ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്. ഉച്ചയോടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കുന്നുണ്ട് ഇന്ദ്രജിത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here