ഫാന്റം ഫിലിംസ് വേര്‍പിരിഞ്ഞു

0

ഇന്ത്യയിലെ ആദ്യ സംവിധായക കമ്പനിയായ ഫാന്റം ഫിലിംസ് വേര്‍പിരിഞ്ഞു. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്വാനെ, മധു മന്‍ടെന, വികാസ് ബോഹ്ല് എന്നിവരടങ്ങുന്ന സംവിധായകര്‍ ഫാന്റം ഫിലിംസ് ആരംഭിച്ചത്. 2011 ല്‍ ആരംഭിച്ച ഫാന്റം ഫിലിംസ് എണ്ണമറ്റ മികച്ച സിനിമകള്‍ നിര്‍മ്മിച്ച് ബോളിവുഡിലെ മികച്ച നിര്‍മ്മാണ കമ്പനിയായി പേരെടുത്തതാണ്. ക്വീന്‍, മസാന്‍, ലൂട്ടര, ഉട്താ പഞ്ചാബ് എന്നീ സിനിമകള്‍ക്ക് പിന്നില്‍ ഫാന്റം ഫിലിംസാണ്.

നാല് സംവിധായകരും ഇനി അവരുടേതായ സ്വതന്ത്ര സ്വപ്നങ്ങളുമായി മുന്നോട്ട് പോവുമെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ് ട്വിറ്ററില്‍ കുറിച്ചു. അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്വാനെ, മധു മന്‍ടെന എന്നിവര്‍ ഔദേ്യാഗികമായി തന്നെ വേര്‍പിരിഞ്ഞതിനെ കുറിച്ച് ട്വിറ്ററില്‍ പ്രതികരിച്ചിട്ടുണ്ട്. ആരോഗ്യമാര്‍ന്ന തിളങ്ങുന്ന ഏഴ് വര്‍ഷത്തിന് വിരാമം എന്നാണ് മൂന്ന് പേരും കുറിച്ചത്.

ഫാന്റം ഞങ്ങളുടെ മനോഹര സ്വപ്നമായിരുന്നു, എല്ലാ സ്വപ്നത്തിനും ഒരു അവസാനമുണ്ടാകും. ഞങ്ങള്‍ ഞങ്ങളുടെ മികച്ചത് കാണിച്ചു. ഞങ്ങള്‍ വിജയിക്കുകയും, പരാജയപ്പെടുകയും ചെയ്തു. പക്ഷെ ഒരു കാര്യം സത്യമാണ്, ഞങ്ങളെല്ലാം ശക്തരും ബുദ്ധിമാന്മാരുമാണ്. ഇനിയും ഞങ്ങളുടേതായ പാതയില്‍ ഞങ്ങള്‍ സ്വപ്നങ്ങള്‍ കീഴടക്കും. എല്ലാവര്‍ക്കും മികച്ചത് ആശംസിക്കുന്നു’; അനുരാഗ് കശ്യപ് കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here