ജീവിച്ചിരിക്കുന്നത് ഒരു നിമിഷത്തിന്റെ വ്യത്യാസത്തില്‍.. ഞെട്ടലോടെ കാജല്‍ അഗര്‍വാള്‍, നഷ്ടപരിഹാരം പ്രഖ്യാപിച്ച് കമല്‍ഹാസന്‍

0
6

കലമലഹാന്‍ ചിത്രം ഇന്തന്‍ 2 ന്റെ ലൊക്കേഷനിലുണ്ടായ അപകടത്തില്‍ നിന്നു നടി കാജല്‍ അഗര്‍വാള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നതെന്ന് നടി ട്വീറ്റ് ചെയ്തു.

അപ്രതീക്ഷിതമായ ഒരു അപകടം കൊണ്ടുവന്ന നഷ്ടം, അതുണ്ടാക്കിയ ഹൃദയവേദന, ഇവയൊന്നും വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ജീവിതം, സമയം എന്നിവയെക്കുറിച്ച് വിലയേറിയ പാഠങ്ങള്‍ പഠിച്ചുവെന്നും അവയെ വിലമതിക്കാന്‍ പഠിച്ചുവെന്നും നടിയുടെ ട്വീറ്റിലുണ്ട്.

പൂന്നൈ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. സീന്‍ ചിത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്റിലേക്കു പതിക്കുകയായിരുന്നു. അപകടത്തില്‍ സംവിധായകന്‍ ശങ്കര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കുമായി ഒരു കോടി രൂപയുടെ സഹായം നടന്‍ കമല്‍ഹാസന്‍ പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here