ശെടാ…അങ്ങനെ വിട്ടാലെങ്ങനാ? ദാ വന്നു ‘ശകട’വുമായി ‘ഇക്ക’ഫാന്‍സ്

0
മോഹന്‍ലാല്‍ ആരാധകരുടെ കഥപറഞ്ഞാല്‍ മാത്രം മതിയോ? ഇവിടെ മമ്മൂക്കാക്ക് ആരാധകരില്ലെന്നാ? – ഇനി ആ കുറവുംവേണ്ട.ഇനി വെള്ളിത്തിരയില്‍ ഇക്കയുടെ ആരാധകരും കഥപറയും. മോഹന്‍ലാല്‍ ആരാധികയായി മഞ്ജുവാര്യര്‍ വേഷമിട്ട ‘മോഹന്‍ലാല്‍’ എന്ന ചിത്രം വിജയിച്ചതോടെ തമിഴിലേക്ക് റീമേക്ക് വരുന്നതായാണ് പുതിയ വാര്‍ത്ത. രജനിയുടെ ആരാധികയുടെ കഥയാകും തമിഴിലെന്ന് മാത്രം.
ഇതിനുപിന്നാലെയാണ് മമ്മൂട്ടിയുടെ ആരാധകരുടെ കഥയുമായി ‘ഇക്കായുടെ ശകടം’ എത്തുന്നത്. സംവിധായകന്‍ വിപിന്‍ അറ്റ്‌ലിയാണ് ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍ പുറത്തുവിട്ടത്. പ്രിന്‍സ് അവറാച്ചനാണ് കഥയും തിരക്കഥയുമൊരുക്കുന്നത്. ചിത്രം ജൂലൈയില്‍ പുറത്തിറങ്ങും. അങ്ങനെ ഏട്ടന്‍ ഫാന്‍സിന് പിന്നാലെത്തന്നെ ഇക്കാ ഫാന്‍സും വരവറിയിക്കുകയാണ്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here