സുവര്‍ണ ചകോരം ഫലസ്തീന്‍ ചിത്രം വാജിബ് സ്വന്തമാക്കി

0

തിരുവനന്തപുരം: 22-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം അന്നമേരി ജാക്വിര്‍ സംവിധാനം ചെയ്ത ഫലസ്തീന്‍ ചിത്രം വാജിബ് സ്വന്തമാക്കി. തായ്‌ലാന്‍ന്റ് സംവിധായിക തനൂജ ബുനിയ വര്‍ധന മികച്ച സംവിധായകനുള്ള രജത ചകോരം  സ്വന്തമാക്കി. മലയാളി സംവിധായകന്‍ സഞ്ജു സുരേന്ദ്രനാണ് മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം.

മികച്ച അന്താഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം ഇന്ത്യന്‍ ചിത്രം: ന്യൂട്ടണ്‍ -സംവിധാനം: അമിത് വി മസൂര്‍ക്കര്‍

മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം: ഏദന്‍ -സംവിധാനം: സഞ്ജു സുരേന്ദ്രന്‍

മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം: ന്യൂട്ടന്‍ -സംവിധാനം: അമിത് വി മസൂര്‍ക്കര്‍

മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം: തൊണ്ടിമുതലും ദൃക്‌സാക്ഷിയും- സംവിധാനം: ദിലീഷ് പോത്തന്‍

പ്രത്യേക ജൂറി പരാമര്‍ശം: കാന്‍ഡലേറിയ- സംവിധാനം: ജോണി ഹെന്‍ട്രിക്‌സ്

ചലച്ചിത്രമേളയിലെ ജനപ്രിയ ചിത്രം: എ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്- സംവിധാനം: റെയ്ഹാനി


Loading...

LEAVE A REPLY

Please enter your comment!
Please enter your name here