ഇരുപത്തിയഞ്ചാമത് ഐ.എഫ്.എഫ്.കെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങൾ തെരഞ്ഞെടുത്തു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളി, ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്നീ ചിത്രങ്ങളാണ് തെരഞ്ഞെടുത്തത്. മത്സര വിഭാഗത്തിലേക്ക് ഇന്ത്യന്‍ സിനിമയില്‍ നിന്നും മോഹിത് പ്രിയദര്‍ശിനി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ കോസ, അക്ഷയ് ഇന്ദിക്കറുടെ മറാത്തി ചിത്രം സ്ഥല്‍ പുരാണ്‍(Chronicle of Space) എന്നിവയാണ് തെരഞ്ഞെടുത്തത്. 12 സിനിമകളാണ് മലയാള സിനിമ ഇന്ന് വിഭാഗത്തിലുള്‍പ്പെട്ടിട്ടുള്ളത്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ സീ യൂ സൂണ്‍, ഡോണ്‍ പാലത്തറയുടെ സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം, ഖാലിദ് റഹ്‍മാന്‍റെ ‘ലവ്’, വിപിന്‍ ആറ്റ്ലിയുടെ ‘മ്യൂസിക്കല്‍ ചെയര്‍’, കെ.പി കുമാരന്‍റെ ‘ഗ്രാമവ്യക്ഷത്തിലെ കുയില്‍’, ജിതിന്‍ ഐസക് തോമസിന്‍റെ ‘അറ്റെന്‍ഷന്‍ പ്ലീസ്’, കാവ്യ പ്രകാശിന്‍റെ ‘വാങ്ക്’, നിതിന്‍ ലൂക്കോസിന്‍റെ ‘പക-ദി റിവര്‍ ഓഫ് ബ്ലഡ്’, സെന്ന ഹെഗ്ഡെയുടെ ‘തിങ്കളാഴ്ച്ച നിശ്ചയം’, ശംഭു പുരഷോത്തമന്‍റെ ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’, രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്‍റെ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’, സനല്‍ കുമാര്‍ ശശിധരന്‍റെ ‘കയറ്റം’ എന്നിവയാണ് മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യൻ സിനിമ നൗ വിഭാഗത്തിലേക്ക് ഏഴ് സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. മൈൽ സ്റ്റോൺ/ മീൽ പത്തർ (ഇവാൻ ഐർ; ഹിന്ദി, പഞ്ചാബി, കശ്മീരി), നാസിർ (അരുൺ കാർത്തിക്; തമിഴ്), കുതിരവാൽ (മനോജ് ജാഹ്സൺ, ശ്യാം സുന്ദർ; ഹിന്ദി ), ദ ഡിസിപ്ൾ (ചൈതന്യ തമ്ഹാനെ; മറാഠി, ഹിന്ദി, ഇംഗ്ലീഷ്, ബാംഗാളി), പിഗ്/ സേത്തുമാൻ (തമിഴ്; തമിഴ്), പിങ്കി എല്ലി? ( പ്രിഥ്വി കൊനാനൂർ;കന്നഡ), ലൈല ഔർ സാത്ത് ഗീത് (പുഷ്പേന്ദ്ര സിങ്; ഹിന്ദി) എന്നിവയാണ് ഇന്ത്യൻ സിനിമ നൗ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

കമൽ, ബീന പോൾ, സിബി മലയിൽ, റസൂൽ പൂക്കുട്ടി, വി കെ ജോസഫ്, സി അജോയ് എന്നിവർ അടങ്ങുന്ന കമ്മിറ്റിയാണ് ‘കലൈഡോസ്കോപ്പ്’ വിഭാഗത്തിലേക്ക് ചിത്രങ്ങൾ തെരഞ്ഞെടുത്തത്. ആറ് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 1956- മധ്യതിരുവിതാംകൂർ (ഡോൺ പാലത്തറ; മലയാളം), ബിരിയാണി (സജിൻ ബാബു; മലയാളം), വാസന്തി (ഷിനോസ് റഹ്‌മാൻ, സജാസ് റഹ്‌മാൻ; മലയാളം), മയാർ ജോൻജാൽ (ഇന്ദ്രാണി റോയ് ചൗധരി; ബംഗാളി), ഇല്ലിരലാരെ അല്ലിഗെ ഹോഗലാരെ (ഗിരീഷ് കാസറവള്ളി; കന്നഡ), അപ് അപ് & അപ് (ഗോവിന്ദ് നിഹലാനി; ഇംഗ്ലീഷ്) എന്നിവയാണ് ‘കലൈഡോസ്കോപ്പ്’ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ.

ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here