ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയായ ഐ.എഫ്.എഫ്.ഐയിലേക്കുള്ള ഇന്ത്യന്‍ പനോരമ ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. 23 ഫീച്ചര്‍ സിനിമകളും 20 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളുമാണ് പ്രഖ്യാപിച്ചത്. 51ാമത് ഐ.എഫ്.എഫ്.ഐയില്‍ മലയാളത്തില്‍ നിന്ന് കപ്പേളയും ട്രാന്‍സും ഇടംപിടിച്ചിട്ടുണ്ട്. അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവുമടക്കം ആറ് ചിത്രങ്ങളാണ് മലയാളത്തില്‍ നിന്ന് ഇടം പിടിച്ചിരിക്കുന്നത്.

മുഹമ്മദ് മുസ്തഫയുടെ ‘കപ്പേള’, സിദ്ദീഖ് പരവൂരിന്‍റെ ‘താഹിറ’, അന്‍വര്‍ റഷീദിന്‍റെ ‘ട്രാന്‍സ്’, നിസാം ബഷീറിന്‍റെ ‘കെട്ട്യോളാണ് എന്‍റെ മാലാഖ’, പ്രദീപ് കാളിപുറയത്തിന്‍റെ ‘സേഫ്’, എന്നിവയാണ് മലയാളത്തില്‍ നിന്ന് ഫീച്ചര്‍ വിഭാഗത്തില്‍ ഇടം പിടിച്ച ചിത്രങ്ങള്‍. ശരണ്‍ വേണുഗോപാലിന്‍റെ ‘ഒരു പാതിരാസ്വപ്നം പോലെ’യാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള സിനിമ.

2021 ജനുവരി 16 മുതല്‍ ജനുവരി 24 വരെയാണ് 51ാമത് ഐ.എഫ്.എഫ്.ഐ അരങ്ങേറുന്നത്. മലയാളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ പനോരമയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here