സുവര്‍ണചകോരം ദി ഡാര്‍ക്ക് റൂമിന്, ഈ.മ.യൗവിന് രജത ചകോരം, ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍

0

തിരുവനന്തപുരം : ഇരുപത്തിമൂന്നാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളിത്തിളക്കം. ഈ.മ.യൗവിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള രജത ചകോരം നേടി. സുവര്‍ണചകോരം ഇറാനിയന്‍ ചിത്രമായ ദി ഡാര്‍ക്ക് റൂമിനു ലഭിച്ചു.

റൗഹള്ള ഹെജാസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മകനെ ലൈംഗിക പീഡനത്തിനിരയാക്കിയവരെ കണ്ടെത്താന്‍ മാതാപിതാക്കള്‍ നടത്തുന്ന ശ്രമമാണ് പ്രമേയമാക്കിയിരിക്കുന്നത്. 15 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ചിത്രം ഇ.മ.യൗ. പിതാവിന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രമേയമാക്കിയ ചിത്രം ഗോവന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനും നടനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. 5 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും ഇ.മ.യൗ നേടി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്ക് .

മലയാളത്തില്‍ നിന്ന് മത്സരരംഗത്തുള്ള രണ്ട് ചിത്രങ്ങളും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. നവാഗത സംവിധായകനുള്ള രജത ചകോരം അനാമിക അക്‌സര്‍ സ്വന്തമാക്കി. ടേക്കിംഗ് ദ ഹോര്‍ ടു ഈറ്റ് ജിലേബി എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ബിയാട്രിസ് സെയ്‌നര്‍ സംവിധാനം ചെയ്ത ലാറ്റിനമേരിക്കന്‍ ചിത്രം ദ സൈലന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

സിനിമാറ്റോഗ്രഫിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശം സൗമ്യാനന്ദ സാഹിക്കാണ്. ടേക്കിംഗ് ദ ഹോര്‍ ടു ഈറ്റ് ജിലേബി ആണ് ചിത്രം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here