സുവര്‍ണ ചകോരം നേടി ‘ദേ സേ നതിംഗ് സ്റ്റേയ്‌സ് ദി സെയിം’, ജനപ്രിയ ചിത്രം ജല്ലിക്കട്ട്

0

തിരുവനന്തപുരം: 24 ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ജോയ് ഒഡാഗിരി സംവിധാനം ചെയ്ത ജാപ്പനീസ് സിനിമ ‘ദേ സേ നതിംഗ് സ്റ്റേയ്‌സ് ദി സെയിം’ കരസ്ഥമാക്കി.

സംവിധായകനും നിര്‍മ്മാതാവിനുമായി 20 ലക്ഷം രൂപയും ശില്‍പവും ചേര്‍ന്നതാണ് പുരസ്‌കാരം. മികച്ച സംവിധായകനുള്ള രജത ചകോരം ബ്രസീലിയന്‍ സംവിധായകന്‍ അലന്‍ ഡെബര്‍ട്ടന് ആണ്. ‘പാകറെറ്റ്’ ആണ് ചിത്രം. നാല് ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അര്‍ജന്റൈന്‍ സംവിധായകന്‍ ഫെര്‍നാന്‍ഡോ സൊളാനസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു.

മത്സരവിഭാഗത്തിലെ ജനപ്രിയ ചിത്രത്തിനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിനാണ്. രണ്ട് ലക്ഷം രൂപയുടേതാണ് പുരസ്‌കാരം. സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശവും ലിജോ ജോസ് പെല്ലിശ്ശേരി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here