ആരാധകരുടെ പ്രിയ ജോഡിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്ലിയും നടി അനുഷ്ക ശർമ്മയും. ഇരുവരെയും സംബന്ധിക്കുന്ന ചെറിയ കാര്യങ്ങൾ പോലും സോഷ്യൽ മീഡിയയിൽ ആരാധകർ വലിയ ചർച്ചയാക്കും. ഇതിൽ നടി അനുഷ്ക പല തവണ അതൃപ്തി അറിയിക്കുക്കയും അനാവശ്യ കടന്ന് കയറ്റങ്ങൾ ചൂണ്ടികാട്ടി പൊട്ടിത്തെറിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യയായതുകൊണ്ട്  കോഹ്ലി പറയുന്ന അഭിപ്രായങ്ങളുടെ ഇടയിലേക്ക് അനാവശ്യമായി തന്നെ’ വലിച്ചിടുരുതെന്നും രണ്ടു പേരും രണ്ട് വ്യക്തികളാണെന്നും അനുഷ്ക പറഞ്ഞിരുന്നു.  എന്നിട്ടും വെറുതെ ഇരിക്കാൻ സോഷ്യൽ മീഡിയ ലോകം തയ്യാറായതുമില്ല. കോഹ്ലി കളിയിൽ മോശം ഫോമിലായാലും കുറ്റം പറയാൻ നവമാധ്യമങ്ങൾ അനുഷ്ക്കയെയും ഒപ്പം കൂട്ടും.
   

പരിസ്ഥിതിക്ക് ഹാനികരമായതിനാൽ ഇത്തവണത്തെ ദീപാവലിക്ക് പടക്കവും വെടികോപ്പുകളും ഉപയോഗിക്കരുതെന്ന് കോഹ്ലി പറഞ്ഞിരുന്നു. പിന്നീട് അത് അദ്ദേഹം തന്നെ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത്തവണയും പതിവ് തെറ്റിയില്ല. പിന്നാലെയാണ്   ‘അനുഷ്ക നിന്റെ നായയെ അടക്കി നിർത്തിക്കോ’ എന്ന ടാഗ് ലൈനിലും ഹാഷ് ടാഗിലൂമായി താരങ്ങൾക്കെതിരെ സൈബർ ആക്രമണം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here