കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന കൂട്ടത്തിലാണ് നടന്‍ ഹരീഷ്‌പേരടി. ആഷിക്അബു ഉള്‍പ്പെടെയുള്ളവരുടെ സിനിമകള്‍ മാത്രം ചലച്ചിത്രമേളകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിലെ വൈരുദ്ധ്യവും ബുദ്ധിജീവികളുടെ കാപട്യവും വ്യക്തമാക്കി ഹരീഷ് ഫെയ്‌സ്ബുക്കില്‍ തുറന്നെഴുതിയിരുന്നു.

ഇതിനിടെയാണ് നടി നൈല ഉഷ സൂപ്പര്‍ഹിറ്റായ ഒരു ചിത്രം താങ്ങാനാകാതെ തിയറ്ററില്‍നിന്നും ഇറങ്ങിപ്പോയതിനെക്കുറിച്ചു പറഞ്ഞത്. സംഗതി ചെന്നുനില്‍ക്കുന്നത് ഒരു പ്രമുഖ സംവിധായകനിലാണ്. എന്നാല്‍ ഇതേ സംവിധായകന്റെ പുതിയ ചിത്രത്തേക്കുറിച്ച് ഹരീഷ്‌പേരടിയും ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

‘ചന്ദ്രേട്ടാ ഒരു കട്ടന്‍ചായ എടുക്കട്ടെ’ എന്ന മുഖവുരയോടെ ഹരീഷ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ദേശീയ അവാര്‍ഡൊക്കെ വാങ്ങിയ നല്ല ക്യാമറാമാനായിട്ടും തിയറ്റിലിരിക്കുന്നവര്‍ക്ക് ഒന്നും കാണാനാകുന്നില്ലെന്നും ഇതേപ്പറ്റി ചോദിച്ചാല്‍ നിങ്ങള്‍ക്ക് തലയില്‍ വെളിച്ചം കുറവായതുകൊണ്ടാണെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും ഹരീഷ് കുറിച്ചു.

നൈല ഉഷ പറഞ്ഞത് ‘അങ്കമാലി ഡയറീസ്’ ആണെങ്കില്‍ ഹരീഷ് പറഞ്ഞ് ‘ജെല്ലിക്കെട്ട്’ ആകാനാണ് സാധ്യത. ഇവ രണ്ടും രാജ്യാന്തര ചലച്ചിത്രമേളകളില്‍ ഇടംനേടിയ ചിത്രങ്ങളാണ്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും.

ഹരീഷിന്റെ കുറിപ്പ്:

”ചന്ദ്രട്ടോ ഒരു കട്ടന്‍ ചായ എടുക്കട്ടെ …

ഞങ്ങളുടെ മനുഷ്യന്‍മാരെ കയറ്റി വിടുന്ന ആദ്യത്തെ ഉപഗ്രഹത്തില്‍ ദേശീയ അവാര്‍ഡൊക്കെ വാങ്ങിയ നല്ല ക്യാമറാമാന്‍മാരെ അങ്ങോട്ട് കയറ്റി വിടാം … വെളിച്ചം എങ്ങിനെയാണ് വിതരണം ചെയ്യേണ്ടത് എന്ന് പഠിപ്പിച്ച് തിരിച്ചയക്കണം… ഇപ്പോള്‍ ഇവിടുത്തെ സിനിമയില്‍ ഇരുട്ടത്തുള്ള സീനുകളൊന്നും ശരിക്കും കാണാന്‍ പറ്റുന്നില്ലാ… പക്ഷെ നിങ്ങളുടെ നിലാവില്‍ എല്ലാം വ്യക്തമാണ്… അവരോട് ചോദിക്കുമ്പോള്‍ പറയുന്നത് നിങ്ങളുടെ തലയില്‍ വെളിച്ചമില്ലാത്തതു കൊണ്ടാണ് അത് കാണാന്‍ പറ്റാത്തത് എന്നാണ്…

അതു കൊണ്ട് അവിടുത്തെ എയര്‍പോട്ടില്‍ ഇറങ്ങുമ്പോള്‍ തന്നെ ചൂരലുകൊണ്ട് നല്ല അടി കൊടുക്കണം… പിന്നെ നിങ്ങളെ വിറ്റ് കാശുണ്ടാക്കിയ മറ്റൊരു വിഭാഗം കവികളും കഥാകൃത്തുക്കളുമാണ് .. അവര്‍ പറയുന്നത് കേട്ട് നിലാവില്‍ ഇറങ്ങി വന്ന കാമുകി കാമുകന്‍മാരെയെല്ലാം ഇവിടുത്തെ സദാചാര പോലീസുകാര്‍ നന്നായി പെരുമാറിയിട്ടുണ്ട് …

സാഹിത്യകാരന്‍മാരെ അടുത്ത സംഘത്തോടൊപ്പം അയക്കാം .. അവരെ തല്ലണ്ട ഒന്ന് ഉപദേശിച്ച് വിട്ടാല്‍ മതി.. .നന്നായിക്കോളും…എന്തായാലും ചന്ദ്രേട്ടനും ഞങ്ങള്‍ക്കും ഒരു നല്ല നിലാവുണ്ടാകട്ടെ…”

LEAVE A REPLY

Please enter your comment!
Please enter your name here