”മാറണിക്കച്ച കച്ച കവര്‍ന്നു, കാറ്റു നിന്‍ അംഗപരാഗം നുകര്‍ന്നു” – ഈ വരികള്‍ കേള്‍ക്കാത്ത മലയാളികളുണ്ടാകില്ല. കവിയുടെ ഈ ക്രാന്തദര്‍ശിത്വം കണ്ടത് ചെന്നൈ എയര്‍പോര്‍ട്ടിലാണ്. നടി ഹന്‍സികയാണ് ‘കാറ്റി’ന്റെ അതിക്രമത്തിന് ഇരയായത്.
നല്ല സുന്ദരന്‍ ടോപ്പണിഞ്ഞെത്തിയ നടിയെ കാത്ത് നിരവധി ആരാധകരും മാധ്യമങ്ങളും നിരന്നുനിന്നിരുന്നു. കാമറക്കണ്ണുകള്‍ക്ക് മുന്നിലൂടെ ഹന്‍സിക പോകുന്നതിനിടെയാണ് മേല്‍പറഞ്ഞ രീതിയില്‍ കാറ്റെത്തിയത്.
മേല്‍വസ്ത്രത്തെച്ചുഴറ്റി അകന്നുപോയ കാറ്റിനെ പഴിച്ചിട്ടെന്തിനാണ? പിന്നെ പറയേണ്ടതില്ല, വീഡിയോ കൊടുങ്കാറ്റായി. അപ്രതീക്ഷിതമായി വന്ന കാറ്റിന്റെ കുസൃതിയില്‍ ഒന്നുലഞ്ഞ ഹന്‍സികയും വന്നവഴിയേ പോയെങ്കിലും ‘ചന്ദനലേപ സുഗന്ധ ഗാനം’ പാടിയ കാറ്റ് കറങ്ങിനടപ്പുണ്ടെന്ന് അല്‍പവസ്ത്രധാരിണികള്‍ ഓര്‍ത്തിരുന്നാല്‍ നന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here