ഒരിക്കല്‍ അടിച്ചുപിരിഞ്ഞതാണെങ്കിലും ആരാധകര്‍ക്ക് രോമാഞ്ചമാണ് ഹന്‍സിക-ചിമ്പു പ്രണയകഥകള്‍. പല നടിമാരുമായും പ്രണയം തോന്നുക ചിമ്പുവിന്റെ സ്വാഭാവികപ്രക്രിയയാണെന്ന് ആരാധകര്‍ക്കുമറിയാം. താരറാണി നയന്‍താര വരെ ചിമ്പുവിന്റെ ഈ സവിശേഷ പ്രകൃതത്തിനിരയായി പ്രണയനോവ് പങ്കുവച്ചരാണ്.

അടിച്ചുപിരിഞ്ഞവരാരും തന്നെ ചിമ്പുവിനെ തിരിഞ്ഞുനോക്കിയിട്ടില്ലെങ്കിലും ഹന്‍സിക മാത്രം വീണ്ടും ചിമ്പുവുമൊത്ത് അഭിനയിക്കാന്‍ തയ്യാറായി. സംവിധായകന്‍ യു.ആര്‍. ജമീലിന്റെ പുതു ചിത്രം ‘മഹാ’യിലൂടെയാണ് ആ സംഗമം സംഭവിച്ചത്. ഹന്‍സിക കഞ്ചാവ് വലിക്കുന്ന രംഗം ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ തന്നെ വിവാദമുണ്ടാക്കുകയും ചെയ്തു.

അടുത്തിടെ സംവിധായകന്റെ ഒരു ട്രീറ്റാണ് ഹസിക-ചിമ്പു ഗോസിപ്പുകള്‍ക്ക് വീണ്ടും ചാകര ഒരുക്കിയത്. ആരാധകര്‍ കാത്തിരിക്കണമെന്നും ‘മാജിക്കല്‍ കപ്പിള്‍സി’ന്റെ പുതിയ പോസ്റ്റര്‍ അണിയറയിലൊരുങ്ങുന്നതായും സൂചിപ്പിച്ചതാണ് ആരാധകരെ കുഴക്കിയത്.

‘മാജിക്കല്‍ കപ്പിള്‍സ്’ എന്ന പ്രയോഗത്തില്‍ മറ്റൊന്നും കണ്ടെത്തേണ്ടതില്ലെന്നും സിനിമയ്ക്കുള്ളിലെ കാര്യമാണ് ഉദ്ദേശിച്ചതെന്നും പറഞ്ഞത് സംവിധായകന്‍ കൈയൊഴിഞ്ഞെങ്കിലും പ്രണയവല്ലരി തളിര്‍ത്തുവെന്നു തന്നെയാണ് കോളിവുഡ് വാര്‍ത്തകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here