അഹമ്മദാബാദില്‍ നടന്ന ഇക്കൊല്ലത്തെ രാജ്യാന്തര ചില്‍ഡ്രന്‍സ് ഫിലിംഫെസ്റ്റിവലില്‍ മികച്ച നടനായി ഗിന്നസ് പക്രുവിനെ തെരഞ്ഞെടുത്തു. ‘ഇളയരാജ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഈ വിവരമറിഞ്ഞ് മെഗാതാരം മമ്മൂട്ടി നേരിട്ട് അഭിനന്ദനമറിയിച്ചു. വാട്‌സാപ്പില്‍ ഈ വാര്‍ത്തയുടെ ലിങ്ക് ഷെയര്‍ചെയ്തുകൊണ്ടാണ് മമ്മൂട്ടി അഭിനന്ദനമറിയിച്ചത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും പക്രു തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു.

2018-ല്‍ ഇറങ്ങിയ ചിത്രമാണ് ഇളയരാജ. മേല്‍വിലാസം, അപ്പോത്തിക്കിരി തുടങ്ങിയ മികച്ച സിനിമകളൊരുക്കിയ മാധവ് രാമദാസന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമായിരുന്നു ഇളയരാജ.

LEAVE A REPLY

Please enter your comment!
Please enter your name here