96ലെ ജാനുവായി എത്തിയ ഗൗരി ജി. കിഷന് ഏതാനും ദിവസങ്ങള്‍ക്കു മുന്പിറങ്ങിയ ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്‍ റിലീസ് കഴിഞ്ഞയുടന്‍ താന്‍ കോവിഡ് പോസിറ്റീവ് ആണെന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ഗൗരി.
ഒരാഴ്ചയായി താന്‍ വീട്ടില്‍ തന്നെ ക്വറന്റീനില്‍ കഴിയുകയാണെന്നും ഗൗരി. എന്നാല്‍ ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്കായി ഗൗരി കൊച്ചിയില്‍ വരികയും പങ്കെടുക്കുകയും ചെയ്തിരുന്നു. ഇപ്പൊ തന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും ഗൗരി പറഞ്ഞു. എല്ലാവരും സുരക്ഷിതരായിരിക്കാനും ഗൗരി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നുണ്ട്. സണ്ണി വെയ്നും, ഗൗരി ജി. കിഷനും നായികാനായകന്മാരാവുന്ന ചിത്രമാണിത്. ചിത്രം ഏപ്രില്‍ ഒന്നിന് തിയേറ്ററുകളില്‍ റിലീസാവും. മനുഷ്യനും അവന്റെ വളര്‍ത്തുനായയും തമ്മിലെ ബന്ധമാണ് സിനിമയുടെ പശ്ചാത്തലം.
നവീന്‍ കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് തുഷാര്‍. എസ് ആണ്. ശെല്വകുമാര് ഛായാഗ്രഹണവും അര്ജുന് ബെന്‍ ചിത്രസംയോജനവും നിര്‍വഹിക്കും.മുന്‍പ് കുഞ്ഞുണ്ണിയുടെ കുണ്ഠിതങ്ങള്‍ എന്ന പേരായിരുന്നു ചിത്രത്തിനായി കണ്ടെത്തിയിരുന്നത്. അച്ചടക്കം പഠിപ്പിക്കുന്ന അധ്യാപകനായ അച്ഛനും മകനുമായിരുന്നു കുഞ്ഞുണ്ണിയുടെ പ്രമേയം.
അച്ഛന്റെ വേഷം ചെയ്യുന്നത് സിദ്ധിഖ് ആണ്. സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, മണികണ്ഠന് ആചാരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതന്‍ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്.
കേരളം വിട്ട് ചെന്നൈയില്‍ ചേക്കേറിയ ഗീതാ കിഷന്റെയും വൈക്കത്തുകാരി വീണയുടെയും മകളാണ് ഗൗരി. ബാംഗ്ളൂരില്‍ നിന്നുമാണ് ഗൗരി ഉന്നതവിദ്യാഭ്യാസം നേടിയത്.
വളര്‍ന്നത് കേരളത്തിനു പുറത്തെങ്കിലും ജന്മം കൊണ്ടു കേരളത്തിന്റെ സ്വന്തമാണു ഗൗരിയും സഹോദരന് ഗോവിന്ദും. സിനിമയിലേക്ക് വിളി വരുമ്ബോള്‍ ജാനുവിന്റെ അതേ പ്രായമുണ്ട് ഗൗരിക്ക്. പ്ലസ് ടൂ വിദ്യാര്‍ത്ഥിനി. അമ്മാവന് കൃഷ്ണ കുമാറും സംവിധായകന് പ്രേംകുമാറും പഴയ സഹപാഠികള്‍. പ്രേംകുമാര്‍ ജാനകിയുടെ കുട്ടിക്കാല അഭിനയിക്കാന്‍ പറ്റിയ ആളെ അന്വേഷിക്കുന്ന വേളയിലായിരുന്നു അഭിനയം സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഗൗരിക്ക് ആ ഭാഗ്യം ലഭിക്കുന്നത്.
“ആദ്യം ഞാന്‍ അതത്ര കാര്യമായി എടുത്തില്ല. ഒരു വിധത്തിലും തൃഷയുമായ് രൂപ സാദൃശ്യമുള്ള ആളല്ല ഞാന്‍. എന്നാല്‍ ഒന്ന് ശ്രമിച്ചു കൂടെ എന്നായി വീട്ടില്‍ എല്ലാവരും. അവര്‍ മനസ്സില്‍ കണ്ട പ്രായമായിരുന്നു എനിക്ക്. ഒരു വര്‍ക്ഷോപ് ആയിരുന്നു അടുത്ത്. അഭിനയം മാത്രമായിരുന്നു എന്ന് പറയാനാവില്ല. ആധ്യാത്മികമായിരുന്നു, അവിടെ ധ്യാനവും, പ്രാണായാമവും ഒക്കെയുണ്ടായിരുന്നു,” ഗൗരി തന്റെ ആദ്യ വേഷത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ.
വിജയ് ചിത്രം മാസ്റ്ററിലും ഗൗരി ശ്രദ്ധേയമായ വേഷമിട്ടിരുന്നു.