ഗോപി സുന്ദറും ഹരിനാരായണനും ഒന്നിച്ച ആദ്യ ക്രിസ്മസ് കരോൾ വീഡിയോ ഗാനം ‘ഉണ്ണീശോ’ പുറത്തിറങ്ങി. മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്​ജു വാര്യർ ആണ് വീഡിയോ ഗാനം പുറത്തിറക്കിയത്. പുതുതലമുറയിലെ വളർന്നു വരുന്ന ഗായികയായ മെറിൽ ആൻ മാത്യുവാണ്​ ഗാനം ആലപിച്ചിരിക്കുന്നത്​. പ്രശസ്ത ഗായകരായ സിയാഉൽ ഹഖ്, സുജയ് മോഹൻ എന്നിവരും ഗാനത്തിന്‍റെ ഭാഗമായുണ്ട്. ഗായകൻ അക്​ബർ ഖാനാണ്​ പാട്ടിലെ സ്​പാനിഷ്​ ഭാഗം ആലപിച്ചിരിക്കുന്നത്​. സ്​പാനിഷ്​ വരികൾ രചിച്ചിരിക്കുന്നത്​ ഗഫൂർ കൊളത്തൂർ ആണ്​.

‘ദേശി രാഗ്’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയായ മെറിൽ ആദ്യമായി ഗോപി സുന്ദറിന്‍റെ ഈണത്തിൽ പാടുന്ന പാട്ടാണിത്​. ഖത്തർ ദോഹയിലെ ബിർള പബ്ലിക് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന മെറിൽ, കണ്ണൂർ ആലക്കോട് അറക്കൽ മനോജ് മാത്യു-നിഷ വർഗീസ് ദമ്പതികളുടെ മകളാണ്. സംഗീതാധ്യാപകരായ ശങ്കർ ദാസിന്‍റെയും അഭിലാഷിന്‍റെയും കീഴിൽ കർണാടിക്-വെസ്റ്റേൺ സംഗീതം അഭ്യസിക്കുന്ന മെറിൽ ആൽബങ്ങളിലും സ്റ്റേജ് ഷോകളിലും സജീവമാണ്​.

ഗോപി സുന്ദർ മ്യൂസിക് കമ്പനി നിർമ്മിക്കുന്ന ഈ വീഡിയോ ആൽബത്തിന്‍റെ ആശയവും സംവിധാനവും യൂസഫ് ലെൻസ്മാനാണ്. സോഷ്യൽ മീഡിയയിലൂടെ വൈറൽ താരങ്ങളായ ബൈസി ഭാസി, ഇവാനിയ നാഷ് എന്നിവരും ഈ വീഡിയോ ആൽബത്തിൽ ശ്രദ്ധേയ വേഷത്തിലെത്തുന്നു. കൊറിയോഗ്രാഫി-ശ്രീജിത്ത് ഡാൻസ് സിറ്റി. ക്യാമറ-യൂസഫ് ലെൻസ്മാൻ, മോഹൻ പുതുശ്ശേരി, അൻസൂർ, എഡിറ്റർ-രഞ്ജിത്ത് ടച്ച്റിവർ, പ്രൊജക്റ്റ് ഡിസൈനർ-ഷംസി തിരൂർ, പ്രൊജക്റ്റ് മാനേജർ-ഷൈൻ റായംസ്, പ്രൊജക്റ്റ് കോർഡിനേറ്റർ-ശിഹാബ് അലി, പി.ആർ.ഒ എ.എസ്. ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here