ബാഹുബലിക്കുശേഷം പ്രഭാസ് നായകനായി എത്തിയ 350 കോടി ബഡ്ജറ്റിലുള്ള ബ്രഹ്മാണ്ഡചിത്രം ‘സഹോ’ തിയറ്ററുകളില്‍ കളക്ഷന്‍ നേടുന്നെങ്കിലും ഫ്രഞ്ച് ചിത്രമായ ‘ലാര്‍ഗോ വിന്‍ചി’ന്റെ കോപ്പിയടിയെന്ന് ആരോപണം.

2008-ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് ആക്ഷന്‍ ചിത്രമാണ് ‘ലാര്‍ഗോ വിന്‍ച്’. സഹോ കണ്ട ലാര്‍ഗോ വിന്‍ചിന്റെ സംവിധായകന്‍ ജെറോം സാലോയുടെ ഒരു ട്ര്വീറ്റാണ് വൈറലായത്.

ലാര്‍ഗോ വിന്‍ചിന്റെ രണ്ടാമത്തെ വികലാനുകരണമാണ്
‘സഹോ’ എന്നും പ്രിയ തെലുങ്ക് സംവിധായകര്‍ ഇനി എന്റെ സൃഷ്ടികള്‍ കോപ്പിയടിക്കുമ്പോള്‍ കുറച്ചുകൂടി നന്നായി അതുചെയ്യണമെന്നും അദ്ദേഹം കുറിച്ചു.

ലോകമെമ്പാടുമുളള തിയറ്ററുകളിലായി വമ്പന്‍ റിലീസായാണ് സാഹോ പ്രദര്‍ശനത്തിനെത്തിയിരുന്നത്. ആദ്യ വാരാന്ത്യത്തില്‍ തന്നെ 294 കോടിയിലധികം കളക്ഷന്‍ ചിത്രം നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here