മായാനദി എന്ന ആഷിക്ക് അബു ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഐശ്വര്യ ലക്ഷ്മി. ടൊവിനോ തോമസ് നായകവേഷത്തില്‍ എത്തിയ ചിത്രത്തിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും രണ്ടാമത്തെ ചിത്രത്തിലെ പ്രകടനമാണ് താരത്തിന് വഴിത്തിരിവായത്.

ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ് നടി. ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന കുമാരി എന്ന സിനിമയുടെ മോഷന്‍ പോസ്റ്ററാണ് നടിയുടെതായി വന്നിരിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം അവതരിപ്പിക്കുന്നത്. ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറില്‍ നിര്‍മ്മല്‍ സഹദേവ്, ജിജു ജോണ്‍, ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ് തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. ജേക്ക്‌സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗഹണം ജിഗ്മെ ടെന്‍സിംഗ് ആണ്. കാവും ഇല്ലവുമായി ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ദുരൂഹതകള്‍ ഉണര്‍ത്തുന്ന ചിത്രമാണ് കുമാരിയെന്നും മോഷന്‍ പോസ്റ്റര്‍ സുചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here