ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം ചെയ്യുന്ന ‘മിര്‍സാപൂര്‍’ എന്ന ഹിറ്റ് വെബ് സീരീസിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു. അധിക്ഷേപകരമായ ഉള്ളടക്കവും സാമൂഹിക ശത്രുത വളര്ത്തുന്നൂവെന്നും ആരോപിച്ചാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
‘തന്റെ മതവികാരത്തെ വ്രണപ്പെടുത്തി” എന്നുചൂണ്ടിക്കാട്ടി അരവിന്ദ് ചതുര്‍വേദി എന്നയാളാണ് മിര്‍സാപൂരിലെ കോട്വാലി ദേഹാത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ഷോയുടെ നിര്‍മ്മാതാക്കളായ റിതേഷ് സിദ്ധ്വാനി, ഫര്ഹാന് അക്തര്‍, ഭൂമിക് ഗൊണ്ടാലിയ എന്നിവര്‍ക്കെതിരേയാണ് പോലീസ് എഫ്.ഐ.ആര്. ഇട്ടത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) നിയമത്തിലെ വകുപ്പുകള്‍ക്കൊപ്പം ഐപിസിയുടെ 505 (പൊതു കുഴപ്പങ്ങള്‍ക്ക് കാരണമാകുന്ന പ്രസ്താവനകള്‍) ഉം ചേര്‍ത്തിട്ടുണ്ട്. സാമൂഹിക ശത്രുത വളര്‍ത്തുക, അധിക്ഷേപകരമായ ഉള്ളടക്കം പ്രദര്‍ശിപ്പിക്കുക, അനധികൃത ബന്ധം സ്ക്രീനില്‍ അവതരിപ്പിക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.