രജിഷാ വിജയന്‍ നായികയാകുന്ന ‘ഫൈനല്‍സ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നടി മുത്തുമണിയുടെ ഭര്‍ത്താവ് പി.ആര്‍. അരുണാണ് സംവിധായകന്‍. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന സൈക്കിളിങ് താരമായാണ് രജിഷ വേഷമിടുന്നത്.

സമ്പൂര്‍ണ്ണ സ്‌പോര്‍ട്‌സ് സിനിമയാണ് ‘ഫൈനല്‍സ്’. ജൂണ്‍ എന്ന ചിത്രത്തില്‍ ടൈറ്റില്‍റോളില്‍ മികച്ച അഭിനയം കാഴ്ചവച്ച രജിഷയ്ക്ക് ഈ ‘ഫൈനല്‍സ്’ പുതിയ ചവിട്ടുപടിയാകുമെന്ന് ഉറപ്പ്. നടന്‍ മണിയന്‍ പിള്ള രാജു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മകന്‍ നിരഞ്ജനും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here