ജയറാമിന്റെ മകന്‍ നായകനായെത്തുന്ന ‘പൂമരം’ എന്ന സിനിമയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പിന് അവസാനമായി. ചിത്രം മാര്‍ച്ച് 15 തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞു. 2 മണിക്കൂര്‍ 32 മിനിട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. 1983, ആക്ഷന്‍ ഹിറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ്‌ഷൈന്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് പൂമരം. മാസങ്ങള്‍ക്കുമുമ്പേ ചിത്രം റിലീസാവുമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നു. കാത്തിരുന്നു മുഷിഞ്ഞ ആരാധകര്‍ ധാരാളം ട്രോള്‍ തമാശകളാണ് സോഷ്യല്‍മീഡിയായില്‍ പരത്തിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here