സൗബിന്‍സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് വികൃതി. നവമാധ്യമങ്ങളില്‍ യാഥാര്‍ത്ഥ്യത്തോട് ഒരു തരിമ്പും ബന്ധമില്ലാത്ത പ്രചരണം നടത്തുന്നതിനെതിരേയുള്ള ചിത്രമാണ് ഈ വികൃതി. ചിത്രത്തിന്റെ ആഡിയോ ലോഞ്ചിനിടെയാണ് സൗബിനും സുരാജും സിനിമ മുന്നോട്ടുവയ്ക്കുന്ന ആശയത്തെക്കുറിച്ച് പറഞ്ഞത്.

കൊച്ചി മെട്രോയില്‍ കുടിച്ച് മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്നവന്‍ എന്ന് സൂചിപ്പിച്ച് ‘മെട്രോയിലെ പാമ്പ്’ എന്ന അടിക്കുറുപ്പോടെ ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു. ആശുപത്രിയില്‍ നിന്നും മടങ്ങുന്നതിനിടെ ക്ഷീണംകൊണ്ട് കിടന്നുപോയ അങ്കമാലി സ്വദേശി എല്‍ദോയുടെ ചിത്രമായിരുന്നു അത്.

അപവാദപ്രചരണങ്ങള്‍ക്കെതിരേ പ്രതികരിക്കാനും എല്‍ദോയ്ക്കു കഴിഞ്ഞില്ല. കാരണം എല്‍ദോയ്ക്ക് കേള്‍വിയോ സംസാരശേഷിയോ ഉണ്ടായിരുന്നില്ല. യാഥാര്‍ത്ഥ്യം വൈകിയാണ് ബോധ്യപ്പെട്ടെങ്കിലും നവമാധ്യമക്കൂട്ടായ്മകള്‍ മാപ്പ് പറഞ്ഞിരുന്നു.

ഈ സംഭവമാണ് വികൃതി എന്ന ചിത്രത്തിന്റെ പ്രചോദനം. എല്‍ദോയുടെ വേഷമിടുന്നത് സുരാജ് വെഞ്ഞാറമൂടാണ്. ഫോട്ടോ എടുക്കുന്ന ‘വികൃതി’ സൗബിന്റേതും. ചിത്രം ഒക്ടോബര്‍ നാലിന് റിലീസ് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here