തനിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ ബോളിവുഡ് താരം കങ്കണ റണൗട്ടിനെതിരെ ആഞ്ഞടിച്ച് ഷഹീന്‍ബാഗ് സമരനായിക ബില്‍ക്കീസ് ബാനു. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിലും സജീവമാണ് ഈ വയോധിക. അരിവാള്‍ കൊണ്ട് വിളവെടുക്കുന്നയാളാണ് താനെന്നും തന്നെക്കുറിച്ച് കങ്കണക്ക് എന്തറിയാമെന്നും ബില്‍ക്കിസ് ചോദിച്ചു.
ബാനു. പണം നല്കിയാല് ഏത് സമരത്തിലും എത്തുന്ന ആളാണെന്ന താരത്തിന്റെ പരാമര്‍ശത്തിനെതിരെയാണ് ബില്‍ക്കീസ് ബാനു രംഗത്തെത്തിയത്. തന്നെ കുറിച്ച് കങ്കണയ്ക്ക് ഒന്നും അറിയില്ലെന്നും തന്റെ വീടോ ഈ പ്രായത്തിലും താന്‍ എന്താണ് ചെയ്യുന്നതെന്നോ അവര്‍ കണ്ടിട്ടില്ലെന്നും അവര്‍ തുറന്നടിച്ചു.
“ഇന്ത്യയിലെ കരുത്തുറ്റ സ്ത്രീയായി ടൈം മാഗസിന് വിശേഷിപ്പിച്ച വ്യക്തിയാണ്. പക്ഷേ 100 രൂപ കൊടുത്താല്‍ എവിടെയും എത്തും” എന്നായിരുന്നു കങ്കണയുടെ പ്രസ്താവന. . സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ കങ്കണ ട്വീറ്റ് പിന്‍വലിച്ചിരുന്നു.
“ഒരു നടി എന്നെക്കുറിച്ച് ഇത്തരത്തില്‍ പറഞ്ഞെന്നു കേട്ടു. എന്നെക്കുറിച്ച് അവര്‍ക്ക് എന്തറിയാം? അവര്‍ എന്റെ വീട് കണ്ടിട്ടില്ല. ഞാനെന്താണ് ചെയ്യുന്നതെന്ന് അറിയില്ല. എന്നിട്ടാണ് 100 രൂപക്ക് ഞാന്‍ എവിടെയും എത്തും എന്നു പറയുന്നത്. എനിക്ക് മൂന്ന് പെണ്മക്കളുണ്ട്. എല്ലാവരെയും വിവാഹം ചെയ്തയച്ചു. മകനും ഭാര്യയും അവരുടെ മക്കളും എന്നോടൊപ്പമാണ് താമസം. അരിവാള്‍ കൊണ്ട് വിളവെടുക്കുന്ന ആളാണ് ഞാന്‍. പരുത്തിയും കൃഷി ചെയ്യുന്നുണ്ട്. വീട്ടിലേക്കുള്ള പച്ചക്കറികളും ഞാന്‍ തന്നെയാണ് കൃഷി ചെയ്തുണ്ടാക്കുന്നതും പരിപാലിക്കുന്നതും. എനിക്കിപ്പോഴും ഡല്‍ഹിയില്‍ പോകാന്‍ സാധിക്കും. അതിനുള്ള ആവേശവും ഊര്‍ജവുമുണ്ട്. കര്ഷകകസമരത്തില് ഞാന്‍ സജീവവുമാണ്.” –
ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ബില്‍ക്കീസ് പറഞ്ഞു.