ഫെയ്സ്ബുക്കില്‍ തരംഗമായി ബാഹുബലി സ്റ്റിക്കേര്‍സ്, അവിടെയും തമന ഔട്ട്

0
3

കൊച്ചി: ബാഹുബലി സ്റ്റിക്കേര്‍സ് ഫെയ്സ്ബുക്കില്‍ തരംഗമാകുകയാണ്. കട്ടപ്പയെയും ബാഹുബലിയെയയും ഭല്ലാലദേവയെയും പ്രേക്ഷകര്‍ കമന്റുകളായി പോസ്റ്റ് ചെയ്യുന്നു. ഫെയ്സ്ബുക്കില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയുടെ സ്റ്റിക്കര്‍ ഇടംപിടിക്കുന്നത്. ശിവഗാമിയും കാലകേയനും നാസര്‍ അവതരിപ്പിച്ച ബിജലദേവന്‍ വരെ സ്റ്റിക്കറിലുണ്ട്. എന്നാല്‍ തമന്നയുടെ അവന്തികയെ ഒഴിവാക്കിയിരിക്കുന്നു. ബാഹുബലി 2വില്‍ തമന്നയുടെ കഥാപാത്രമായ അവന്തികയ്ക്ക് വേണ്ടത്ര പ്രാധാന്യം കൊടുത്തില്ലെന്ന ചര്‍ച്ചകള്‍ക്കിടെയാണ് പുതിയ സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here