ഗായികയുടെയും ഫുട്‌ബോള്‍ താരത്തിന്റെയും സെക്‌സ് ടേപ്പ് കൈയ്യിലുണ്ടെന്നു മുന്‍വേലക്കാരന്‍

0

സ്‌പെയിന്‍: ലോക പ്രശസ്ത ഗായിക ഷാക്കിറയുടെയും ഭര്‍ത്താവും ബാഴ്‌സലോണ ഫുട്‌ബോള്‍ താരമായ ജെറാഡ് പിക്വയുടെയും സെക്‌സ് ടേപ്പ് കൈയ്യിലുണ്ടെന്നു കാട്ടി മുന്‍വേലക്കാരന്‍ ഭീഷണിപ്പെടുത്തി. ചില സ്പാനിഷ് മാധ്യമങ്ങളാണ് കഴിഞ്ഞദിവസം വാര്‍ത്ത പുറത്തുവിട്ടത്.

ആവശ്യപ്പെട്ട വന്‍ തുക തന്നില്ലെങ്കില്‍ ടേപ്പ് പുറത്തുവിടുമെന്നായിരുന്നു ഭീഷണി. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മുന്‍ വേലക്കാരനാണ് ഭീഷണിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ നേരത്തെ പറഞ്ഞുവിട്ടിരുന്നു. അതേസമയം, ഭീഷണി വാര്‍ത്ത പിക്വെയും ഷാക്കിറയും നിഷേധിച്ചു. വാര്‍ത്ത തെറ്റിദ്ധാരണജനകമാണെന്നും തങ്ങള്‍ക്ക് സെക്‌സ് ടേപ്പ് ഭീഷണിയില്ലെന്നുമാണ് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞത്.

വിഷയത്തില്‍ പോലീസിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല ആഴ്ചകള്‍ക്കുമുന്‍പ് ഫ്രാന്‍സ് ദേശീയതാരത്തിനെ സെക്‌സ് ടേപ്പ് ഉയര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിന് റയല്‍ മാഡ്രിഡ് താരം കരിം ബെന്‍സിമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബെന്‍സിമയെ കൂടാതെ മുന്‍ ഫ്രഞ്ച് താരങ്ങളും കേസില്‍ ഉള്‍പ്പെട്ടതായാണ് സൂചന. ഇതിന് പിന്നാലെയാണ് പിക്വെ ഷാക്കിറ ദമ്പതികളുടെ സെക്‌സ് ടേപ്പ് വിവാദവും.

ആഫ്രിക്ക ലോകകപ്പിലെ വക്കാ വക്കാ ഗാനത്തോടെയാണ് കൊളംബിയന്‍ ഷാക്കിറ ലോകമെമ്പാടും അറിയപ്പെട്ടത്. ഈ ഗാനത്തില്‍ പ്രത്യക്ഷപ്പെട്ട പിക്വെയുമായി ഇവര്‍ പിന്നീട് പ്രണയത്തിലായി. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്ന ദമ്പതിമാരില്‍ ഉള്‍പ്പെടുന്നവരാണ് പിക്വയും ഷാക്കിറയും

LEAVE A REPLY

Please enter your comment!
Please enter your name here