ബാഹുബലിയില്‍ അഭിനയിച്ച് പ്രശസ്തനായ തൃശൂരിലെ കൊമ്പന്‍ കാളിദാസന്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പരസ്യചിത്രത്തിലും താരമായി. ഐ.എസ്.എല്‍. ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതോടെ കാളിദാസനും താരമാകും. കാമറയ്ക്കു മുമ്പില്‍ കൊമ്പന്‍ കാളിദാസന്‍ ഇത് ആദ്യമല്ല അഭിനയിക്കുന്നത്. ബാഹുബലിയില്‍ പ്രഭാസിനൊപ്പമായിരുന്നു കാളിദാസന്റെ രംഗപ്രവേശം.

കോവിഡ് കാരണം ഉല്‍സവങ്ങള്‍ക്ക് നിയന്ത്രണം വന്നപ്പോള്‍ കാളിദാസന് വിശ്രമകാലമായിരുന്നു. സിനിമയില്‍ അഭിനയിച്ചതോടെ കാളിദാസന്റെ താരപകിട്ട് കൂടിയിട്ടേയുള്ളൂ. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ആഘോഷങ്ങളിലെല്ലാം കാളിദാസന്റെ സാന്നിധ്യം പൂരപ്രേമികള്‍ക്കു ആവേശമാണ്. കോവിഡ് മാറിയ ശേഷം കാളിദാസന്‍ നെറ്റിപ്പട്ടം കെട്ടി വീണ്ടും പൂരപറമ്പുകളില്‍ തലയുയര്‍ത്തി നടക്കുന്നത് കാണാന്‍ ദേശക്കാര്‍ കാത്തിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here