1988ല്‍ തുടങ്ങി ഇപ്പോഴും ആരാധകരുടെ നെഞ്ചില്‍ മുഴങ്ങുന്ന ഗാനമാണ് മാധുരി ദീക്ഷിത് തകര്‍ത്താടിയ ‘ഏക് ദോ തീന്‍’ എന്ന ഹിന്ദിഗാനം. അനില്‍കപൂര്‍ നായകനായ തേസാബ് എന്ന ചിത്രം ഓര്‍മ്മിക്കപ്പെടുന്നതും ഈ ഗാനത്തിലൂടെയാണ്. ഇപ്പോഴിതാ പുതുരൂപത്തില്‍ എത്തുകയാണ് ആ ഗാനം. ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ് മാധുരിയുടെ ഗാനത്തിന് നൃത്തംവയ്ക്കുന്നത്.

ബാഗി 2 എന്ന ചിത്രത്തിലാണ് ഈ ഹിറ്റ്ഗാനം വീണ്ടുമുള്‍പ്പെടുത്തിയിരിക്കുന്നത്. ഉടന്‍ ഗാനം യൂടൂബില്‍ റിലീസ് ചെയ്യുമെന്ന് ജാക്വിലിന്‍ തന്നെ തന്റെ ട്വിറ്ററില്‍ അറിയിച്ചിട്ടുണ്ട്. പഴയഗാനരംഗം ആവര്‍ത്തിക്കപ്പെടുമ്പോള്‍ എത്രത്തോളം ശോഭിക്കുമെന്ന് കണ്ടുതന്നെ അറിയണം. മുമ്പും ഇത്തരത്തിലെ പരീക്ഷണങ്ങള്‍ പൊളിഞ്ഞതും നമ്മുടെ കണ്‍മുന്നിലുണ്ടല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here