ജോര്‍ജൂട്ടിയുടെ ഇളയമകള്‍ സാരിയുടുത്തു തരംഗമായി

0
മോഹന്‍ലാല്‍ ജോര്‍ജ്കുട്ടിയായെത്തിയ ദൃശ്യം എന്ന ചിത്രത്തില്‍ ഇളയമകളുടെ വേഷമിട്ട എസ്തര്‍ അനിലിനെ ആരും മറന്നിട്ടില്ല. തമിഴ്പതിപ്പ് പാപനാശത്തിലും കമല്‍ഹാസന്റെ മകളായെത്തി തമിഴിലും ആരാധകരെ സൃഷ്ടിച്ച ബാലതാരമാണ് എസ്തര്‍. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിലും എസ്തര്‍ തന്നെയാണ് മകളുടെ വേഷം അഭിനയിച്ചത്.സോഷ്യല്‍മീഡിയായിലും എസ്തര്‍ താരമാണ്.
ചാരക്കളര്‍ സാരിയണിഞ്ഞ എസ്തറിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകരെ ആകര്‍ഷിക്കുന്നത്. ഇനി ബാലതാരമെന്ന പേര് ചേരില്ലെന്നാണ് ആരാധകപക്ഷം. നായികയാകാനുള്ള തയ്യാറെടുപ്പിലാണ് പതിനേഴുകാരിയായ താരമെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. 2010-ല്‍ നല്ലവന്‍ എന്ന ചിത്രത്തിലൂടെ എസ്തര്‍ അഭിനയരംഗത്തെത്തിയത്. ഇരുപത്തൊന്നോളം ചിത്രങ്ങളില്‍ ബാലതാരമായെത്തിയിട്ടുണ്ട്.

A post shared by Esther (@_estheranil) on


Loading...

LEAVE A REPLY

Please enter your comment!
Please enter your name here