മോഹന്‍ലാലിന്‍റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ഈ ക്രിസ്മസ് ആഘോഷമാക്കാനായി ജോര്‍ജുകുട്ടിയും കുടുംബവും എത്തുന്നുണ്ട്. ഫസ്റ്റ് ലുക്ക് ടീസര്‍ ഡിസംബര്‍ 25 ന് പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീയറ്ററുകള്‍ തുറന്നാല്‍ ആദ്യം റിലീസ് എത്തുന്ന ചിത്രങ്ങളില്‍ ഒന്നാകും മോഹന്‍ലാലിന്‍റെ ദൃശ്യം 2. അത്രയും വേഗത്തിലാണ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യ ഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ചില താരങ്ങളെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മുരളി ഗോപിയും സായികുമാറും ഗണേഷ് കുമാറും പുതുതായി എത്തിയിട്ടുണ്ട്. ഇത്തവണ ജിത്തു ജോസഫ് എന്തെല്ലാം സര്‍പ്രൈസാണ് ആരാധകര്‍ക്കായി ഒരുക്കിവെച്ചിട്ടുളളതെന്ന് കണ്ടു തന്നെ അറിയണം.

LEAVE A REPLY

Please enter your comment!
Please enter your name here