സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ വന്‍വിവാദങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. എല്ലാകൊല്ലവും ‘കാര്യമുള്ള’ പരാതിയുയര്‍ത്താറുള്ളത് സംവിധായകന്‍ ഡോ.ബിജുവാണ്. എന്നാല്‍ ഇക്കൊല്ലത്തെ അവാര്‍ഡ് പ്രഖ്യാപനത്തിനുപിന്നാലെ വലിയ പരാതികളൊന്നും ഉയര്‍ന്നുകേട്ടില്ല. കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് നല്ല പരിഗണന ലഭിക്കുകയും ചെയ്തു. ടി.വി. ചന്ദ്രനായിരുന്നു ജൂറിചെയര്‍മാന്‍. മാത്രമല്ല ഡോക്ടര്‍ ബിജുവും ജൂറി അംഗമായിരുന്നു.

സിനിമകളുടെ തെരഞ്ഞെടുപ്പില്‍ അഭിമാനവും സന്തോഷവും തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അദ്ദേഹം പങ്കുവച്ചു. എങ്കിലും, ചില തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നില്‍ കലയുടെ രാഷ്ട്രീയമുണ്ടെന്നും അത് അനിവാര്യമാണെന്നും അദ്ദേഹം കുറിച്ചു. ഗാനരചനയ്ക്കുള്ള പുരസ്‌കാരം നേടിയ പ്രഭാവര്‍മ്മയുടെ കാര്യം ചൂണ്ടിക്കാട്ടി കലയുടെ രാഷ്ട്രീയമാണോ, വെറും രാഷ്ട്രീയമാണോ ഇടപെട്ടതെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. ക്ലിന്റ് എന്ന ചിത്രത്തിലെ ”ഓളത്തിന്‍ മേളത്താല്‍ ഓളപ്പാട്ടിന്‍ താളത്താല്‍” എന്ന ഗാനം സംഗീതത്തിന്റെയും ഗാനാലാപനത്തിന്റെയും മാധുര്യംകൊമ്പ് ഇമ്പമാര്‍ന്നതാണെങ്കിലും രചനാപരമായ മികവ് പുലര്‍ത്തിയോയെന്ന സംശയവും പലരും പങ്കുവയ്ക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

”ആദ്യമായാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗം ആയി പ്രവര്‍ത്തിക്കുന്നത്. സിനിമകളെ പറ്റി വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ള ചെയര്‍മാനും അംഗങ്ങളും ആയിരുന്നു ഒപ്പം. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പുകളില്‍ അഭിമാനം സന്തോഷം..ചില തെരഞ്ഞെടുപ്പുകള്‍ക്കും കലയുടെ രാഷ്ട്രീയം ഉണ്ട്..അനിവാര്യമായ കലയുടെ രാഷ്ട്രീയം…”

LEAVE A REPLY

Please enter your comment!
Please enter your name here