ഹിന്ദി സംസാരിച്ച നയന്‍സിന്റെ ‘ഡോറ’ യുട്യൂബില്‍ വമ്പന്‍ ഹിറ്റ് 

0

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി നമ്മുടെ സ്വന്തം നയന്‍താരക്ക് ചാര്‍ത്തിക്കിട്ടിയിട്ട് നാളേറെയായി. തമിഴില്‍ വമ്പന്‍ ഹിറ്റ് ആയില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഡോറ. ഡോറ എന്ന കാറും നയന്‍താരയുടെ മുഴുനീള കഥാപാത്രവും ഏറെ ശ്രദ്ധനേടി. ഇപ്പോള്‍ ‘കാഞ്ചന ദ വണ്ടര്‍കാര്‍’ എന്നപേരിലുള്ള ഡോറയുടെ ഹിന്ദി ഡബ്ബിംഗിന് വമ്പന്‍വരവേല്‍പ്പാണ് ലഭിക്കുന്നത്. മൂന്നുദിവസത്തിനകം 71 ലക്ഷത്തിലധികംപേരാണ് നയന്‍സിന്റെ ചിത്രം കണ്ടത്. ഈ മാസം 3ന് ‘കാഞ്ചന ദ വണ്ടര്‍കാര്‍’ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. നയന്‍സ് ഇനി ബോളിവുഡ് അടക്കിവാഴുമോ എന്ന് കണ്ടറിയണം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here