സ്മാര്‍ട്‌ഫോണുകളുടെ വരവോടെ ‘വിനോദമേഖല’ കൈയ്ക്കുള്ളിലൊതുക്കുകയാണ് പ്രേക്ഷകര്‍. അതുകൊണ്ടുതന്നെ വമ്പന്‍ കമ്പനികള്‍ നോട്ടമിടുന്ന ഡിജിറ്റല്‍ സ്ട്രീമിങ്ങ് വിപണിയാണ് ഇന്ത്യയിലുള്ളത്. അതുകൊണ്ടുതന്നെ യൂട്യൂബ്, നെറ്റ്ഫ്‌ലിക്‌സ്,
ആമസോണ്‍ പ്രൈം തുടങ്ങിയവയാണ് ഈ രംഗത്തെ വമ്പന്മാര്‍. എന്നാല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പതിപ്പ് ഹോട്ട്‌സ്റ്റാറും ഈ രംഗത്ത് പോരാട്ടത്തിനുണ്ട്. 2015 ജനുവരിയില്‍ ആരംഭിച്ച സ്റ്റാര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ നോവി ഡിജിറ്റല്‍ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ട്സ്റ്റാര്‍.

നിലവില്‍ ഏറ്റവും ജനപ്രിയമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൊന്നായി ഹോട്ട്‌സ്റ്റാറും മാറിക്കഴിഞ്ഞു. 2015 ഫെബ്രുവരിയില്‍ ‘ദി വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ’യുടെ അനുബന്ധ സ്ഥാപനമായ സ്റ്റാര്‍, നോവി ഡിജിറ്റല്‍ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡൊമെയ്നും അപ്ലിക്കേഷനും സ്വന്തമാക്കി. ഇതോടെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ എന്നായി മാറിയതോടെയാണ് ഇന്ത്യയില്‍ ‘ഹോട്ട്‌സ്റ്റാര്‍’ നേട്ടമുണ്ടാക്കിത്തുടങ്ങിയത്. ഹോട്ട്സ്റ്റാര്‍ ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ദശലക്ഷം പേരാണ് വരിക്കാരായതെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. ‘സ്റ്റാര്‍ പ്ലസ്’, ‘സ്റ്റാര്‍ വേള്‍ഡ്’ പോലുള്ള അന്താരാഷ്ട്ര ചാനലുകളില്‍ നിന്നുള്ള ഷോകള്‍ വരെ ഉള്‍പ്പെടുത്തിയാണ് ഹോട്ട്‌സ്റ്റാര്‍ വിപണി വിജയം നേടിയത്. നിലവില്‍ 8 മില്യണ്‍ വരിക്കാരുമായി ഇന്ത്യയിലെ കുതിപ്പു തുടരുകയാണെന്നാണ് കമ്പനിവൃത്തങ്ങള്‍ അറിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here