‘ധ്രുവങ്ങള്‍ പതിനാറ്’ എന്ന ചിത്രത്തിലൂടെ ആസ്വാദകരെ ഞെട്ടിച്ച സംവിധായകനാണ് കാര്‍ത്തിക് നരേന്. രണ്ടാം ചിത്രം ‘നഗരസൂരന്’ വന്‍പ്രതീക്ഷയോടെ ആരാധകര്‍ നോക്കിക്കണ്ട ചിത്രമാണ്. മലയാളത്തില്‍ നിന്നും ഇന്ദ്രജിത്ത് സുകുമാരനും പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു അത്.
നിര്‍മ്മാണം ഏറ്റെടുത്തത് സംവിധായകന് ഗൗതംമേനോന്റെ കമ്പനിയും. എന്നാല്‍ ചിത്രം പൂര്‍ത്തിയായി രണ്ടുകൊല്ലം കഴിഞ്ഞിട്ടും റിലീസ് ചെയ്യാന്‍ ഗൗതംമേനോന്‍ തയ്യാറായില്ല.
സാമ്പത്തികപ്രതിസന്ധിയാണ് കാരണമെന്നാണ് ഗൗതമിന്റെ നിലപാട്. എന്നാല്‍ ഇതുപോലെ റിലീസ് വൈകുന്ന ഗൗതമിന്റെ ചിത്രമാണ് വിക്രം നായകനായ ‘ധ്രുവനച്ചിത്ത്രം’ എന്ന ചിത്രം. ഇത് ഉടന്‍ തിയറ്ററുകളിലെത്തുമെന്ന് ഗൗതംമേനോന്‍ ട്വിറ്ററില്‍ കുറിച്ചു.
‘തന്റെ ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്ന ചിത്രം’ എന്ന ഗൗതമിന്റെ പോസ്റ്റിനുതാഴെയാണ് അതേഡയലോഗില്‍ കാര്‍ത്തിക് നരേന് ‘നഗരസൂര’ന്റെ പോസ്റ്ററും പതിപ്പിച്ചത്.