മുത്തച്ഛനെ കാണാന്‍ മീനാക്ഷിയെത്തി. നടനും അച്ഛനുമായ ദിലീപിനൊപ്പമാണ് നടി മഞ്ജു വാര്യരുടെ പിതാവ് മാധവ വാര്യര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ചെറുമകള്‍ മീനാക്ഷി എത്തിയത്.

അര്‍ബുദബാധിതനായിരുന്ന മാധവ വാര്യര്‍ ഞായറാഴ്ചയാണ് മരണമടഞ്ഞത്. സംസ്‌കാര ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പാണ് തൃശൂര്‍ പുള്ളിലെ മഞ്ജുവാര്യരുടെ വസതിയിലേക്ക് ഇരുവരും എത്തിയത്. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതു വരെ, ഒരു മണിക്കൂറോളം ചെലവഴിച്ചശേഷമാണ് ഇരുവരും മടങ്ങിയത്. ഇടവേള ബാബുവും ദിലീപിന്റെ സഹോദരന്‍ അനൂപും ദിലീപിനൊപ്പം എത്തിയിരുന്നു.

1998 ല്‍ വിവാഹിതരായ മഞ്ജുവും ദിലീപും 2015 ല്‍ വേര്‍പിരിഞ്ഞത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here