ദിലീപിനെതിരെ നടപടി: സമ്മര്‍ദ്ദം ശക്തമാക്കി നടിമാര്‍

0

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെതിരായ അച്ചടക്ക നടപടിയില്‍ ഉടന്‍ തീരുമാനം ആവശ്യപ്പെട്ട് മൂന്ന് നടിമാര്‍ അമ്മ നേതൃത്വത്തിന് വീണ്ടും കത്ത് നല്‍കി. അമ്മ നേതൃത്വവുമായി നേരത്തെ ചര്‍ച്ച നടത്തിയ രേവതിയും പാര്‍വ്വതിയും പത്മപ്രിയയുമാണ് സമ്മര്‍ദ്ദം ശക്തമാക്കിയത്.

ഒരിടവേളക്ക് ശേഷം വീണ്ടും ദിലീപ് പ്രശ്‌നം സജീവമാക്കുകയാണ് ഡബ്‌ള്യുസിസി അംഗങ്ങള്‍ കൂടിയായ നടിമാര്‍. ഓഗസ്റ്റ് ഏഴിനായിരുന്നു അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ രേവതിയും പാര്‍വ്വതിയും പത്മപ്രിയയുമായി ചര്‍ച്ച നടത്തിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here